എല്ലാ രാജകീയ സൗകര്യങ്ങളോടു കൂടിയായിരുന്നു വിവാദ ആള്‍ദൈവം ഗുര്‍മീത് റാം സിങ്ങിന്റെ ജീവിതം. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം മാറിമറിഞ്ഞിരിക്കുന്നു. ആഢംബരവാഹനങ്ങളില്‍ പരിചാരകരോടൊപ്പം എല്ലാ സുഖസൗകര്യങ്ങളോടം കൂടി ജീവിച്ചിരുന്ന റാം സിങ്ങ് ഇന്ന് റോഹ്തക് ജയിലിലെ 1997-ാം നമ്പര്‍ തടവുകാരനാണ്.
വിധി കേട്ടപ്പോള്‍ വീണുതുടങ്ങിയ കണ്ണീര്‍ തോര്‍ന്നിട്ടില്ല. വിലാപവും കണ്ണീരുമായി അഴിക്കുള്ളില്‍ കിടക്കുന്ന റാം സിങ്ങിന്റെ ആരോഗ്യസ്ഥികള്‍ വിലയിരുത്താന്‍ സഹായികളെ നിര്‍ത്തണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. കലശലായ നടുവേദനയും തലവേദനയും റാം സിങ്ങിനെ അലട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിക്ഷ വിധിച്ചതിനു ശേഷം റാം സിങ്ങിനെ പ്രത്യേക മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ ഗുര്‍മീത് സിങ്ങിന്റെ പെരുമാറ്റം കാട്ടുമൃഗത്തെ പോലെയായിരുന്നുവെന്നാണ് വിധി പ്രസ്താവിച്ച ജഡ്ജി പറഞ്ഞത്.
യാതൊരുവിധ ദാക്ഷിണ്യവും അര്‍ഹിക്കാത്ത കുറ്റമാണ് ഗുര്‍മീത് സിങ്ങ് ചെയ്തതെന്നും ജസ്റ്റിസ് ജഗ്ദീപ് സിങ്ങ് പറഞ്ഞു. മനുഷ്യത്വമില്ലാത്തയാളാണ് ഗുര്‍മീത് സിങ്ങ് എന്നും സ്വഭാവത്തില്‍ കാരുണ്യം എന്നൊന്നില്ലെന്നും അതിനാല്‍ തന്നെ ഇയാള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും സ്റ്റിസ് ജഗ്ദീപ് സിങ്ങ് പറഞ്ഞു.
കാട്ടുമൃഗത്തെപ്പോലെയാണ് ഗുര്‍മീത് സിങ്ങ് പെരുമാറിയത്. ഒരു മതസ്ഥാപനത്തിന്റെ തലപ്പത്തി ഇരിക്കുന്നയാള്‍ ചെയ്യാന്‍ പാടില്ലാത്ത പ്രവൃത്തി. രാജ്യത്തെ മറ്റ് മതസ്ഥാപനങ്ങളുടെയും സാസ്‌കാരിക പ്രവര്‍ത്തകരുടെയും പേര് നശിപ്പിക്കുക കൂടിയാണ് ഗുര്‍മീത് സിങ്ങ് ചെയ്തതെന്നും ജഡ്ജി കുറ്റപ്പെടുത്തി.
റോഹ്തക് ജയിലില്‍ പ്രത്യേക വിഐപി പരിഗണനകളൊന്നും തന്നെ ഗുര്‍മീത് സിങ്ങിന് ലഭിക്കില്ല. മറ്റു തടവുപുള്ളികള്‍ക്കു ലഭിക്കുന്ന പരിഗണനകള്‍ മാത്രമേ നല്‍കാവൂ എന്നാണ് കോടതിവിധി. ഗുര്‍മീത് സിങ്ങിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സെല്ലില്‍ അടച്ചതിനു ശേഷം ഗുര്‍മീത് സിങ്ങ് ഖരരൂപത്തിലുള്ള ഭക്ഷണങ്ങളൊന്നും തന്നെ കഴിച്ചിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.
ഗുര്‍മീത് സിങ്ങിന് 50 വയസ്സാണ് പൂര്‍ത്തിയായിരിക്കുന്നത്. ഗുര്‍മീത് സിങ്ങിന്റെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുക്കണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും അതൊന്നും തന്നെ പരിഗണിക്കപ്പെട്ടില്ല.