യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനത്തിന് വഴിതെളിയുന്നു; അഹിന്ദുക്കളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് തന്ത്രി

തൃശൂര്‍: അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലമാണ് ഗുരുവായൂര്‍ ക്ഷേത്രം. യേശുദാസിന് കയറാനാകാത്തതും മുന്‍ മന്ത്രി വയലാര്‍ രവിയുടെ കയ്യില്‍ നിന്നും ശുദ്ധികര്‍മ്മത്തിന് പണം ഈടാക്കിയതും എല്ലാം ക്ഷേത്രത്തിന്റെ ഈ കുഴപ്പം പിടിച്ച ആചാരത്തിന്റെ ഭാഗമായിട്ടായിരുന്നു. എന്നാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കളായ വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ മുന്‍കൈ എടുക്കേണ്ടേത് സര്‍ക്കാരാണ് ഇതിനായി സര്‍ക്കാര്‍ മുന്നോട്ടുവന്നാല്‍ സഹകരിക്കാന്‍ തയ്യാറാണെന്നുമുള്ള നിലപാടുമായി ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് രമഗത്തെത്തിയിരിക്കുകാണ്.

എല്ലാ ആചാരങ്ങളും കാലഘട്ടത്തിനനുസരിച്ച് മാറുമെന്നും ഈ മാറ്റങ്ങള്‍ കണ്ടറിഞ്ഞ് മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. രാജഭരണം പോയതോടെ ക്ഷേത്രം സംബന്ധിച്ച കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനാണ് അധികാരം. ക്ഷേത്രത്തില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തന്ത്രി പണ്ഡിത സമൂഹങ്ങളുമായി ആലോചന നടത്തി നിയമാവലി ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top