സുമോ ഗുസ്തിക്കാരുടെ കയ്യിലിരുന്ന് അലറിക്കരയുന്ന കുഞ്ഞുങ്ങള്‍; കാരണം ഇതാണ് 

കരയുന്ന കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏറെ പാടുപെട്ടാലാകും കുഞ്ഞിന്റെ കരച്ചിലൊന്ന് അടങ്ങുക. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി കുഞ്ഞുങ്ങളെ കരയിപ്പിക്കുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ടോ? ടോക്കിയോയിലെ സെന്‍സോജി ക്ഷേത്രത്തിലെ റസ്ലിംഗ് റിംഗിലാണ് ഇത്തരമൊരു കാഴ്ച കാണാന്‍ സാധിക്കുക.

സുമോ ഗുസ്തിക്കാരാണ് കുഞ്ഞുങ്ങളെ കരയിപ്പിക്കുക. ഒരുവയസിനു താഴെയുള്ള കുട്ടികളെയാണ് ”ക്രൈയിംഗ് സുമോ” എന്ന ആചാരത്തില്‍ പങ്കെടുപ്പിക്കുക. 160ഓളം കുട്ടികളാണ് ഒാരോ വര്‍ഷവും ഈ ആചാരത്തില്‍ പങ്കാളികളാകുന്നത്.  നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച ആചാരമാണ് ഇത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുസ്തിക്കാര്‍ കരയിപ്പിക്കുന്നതോടെ കുട്ടികള്‍ ഭാവിയില്‍ ശക്തന്‍മാരായിത്തീരുമെന്നും അവരിലെ തിന്മ വിട്ടകലുമെന്നുമാണ് ജപ്പാന്‍കാരുടെ വിശ്വാസം. കുട്ടികളെ മുകളിലേക്ക് ഉയര്‍ത്തിയും താഴ്ത്തിയും കരയിപ്പിക്കലാണ് മത്സരത്തില്‍ ഗുസ്തിക്കാര്‍ ചെയ്യുന്നത്. കുട്ടികള്‍ കരഞ്ഞു തുടങ്ങുന്നതോടെ തടിയന്മാരായ ഗുസ്തിക്കാര്‍ ചിരിച്ചും തുടങ്ങും. കുട്ടികളുടെ ഈ കരച്ചില്‍ അവരുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും നല്ലതാണെന്നാണ് വിശ്വാസം. മാത്രമല്ല ഇതു ദൈവം കേള്‍ക്കുകയും ചെയ്യുമത്രേ. ജപ്പാനില്‍ പല ക്ഷേത്രങ്ങളിലും ഈ ആചാരം അനുഷ്ഠിച്ചുപോരുന്നുണ്ട്. നറുക്കെടുപ്പിലൂടെയാണ് കുഞ്ഞുങ്ങളെ തെരഞ്ഞെടുക്കുന്നത്.

Top