ലൈംഗീകതയെ കുറിച്ച് പറയുന്നതും ചര്‍ച്ചചെയ്യുന്നതും പുതിയകാലത്തും വിലക്കുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ സെക്‌സിലെ തെറ്റായ ധാരണകളെ പൊളിക്കാന്‍ മാധ്യമ പഠന വിദ്യാര്‍ത്ഥിയെഴുതി േേബ്ലാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
വളര്‍ന്നുകൊണ്ടിരിക്കുന്ന എന്റെ സഹോദരിക്കുള്ള തുറന്ന കത്ത് എന്ന മണിക്കിന്റെ ബ്ലോഗ് പോസ്റ്റാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ആണ്‍കുട്ടികളെപ്പോലെ സ്വയംഭോഗം ചെയ്യാനുല്ള അവകാശം പംണ്‍കുട്ടികള്‍ക്കുമുണ്ടെന്നും അതില്‍ ലജ്ജിക്കേണ്ടതില്ലെന്നും മണിക്ക് പറയുന്നു. സ്വന്തമായി തനിക്ക് സഹോദരിയില്ലെങ്കിലും, ഈ പ്രായത്തിലൂടെ കടന്നുവരുന്ന എല്ലാ പെണ്‍കുട്ടികളെയും ഉദ്ദേശിച്ച് എഴുതിയ കത്താണിതെന്ന് മണിക്ക് പറയുന്നു.
സ്വന്തം ശരീരത്തെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും പെണ്‍കുട്ടികള്‍ ബോധവാന്മാരായിക്കണം. സമൂഹത്തെ നിയന്ത്രിക്കുന്ന തെറ്റായ ചിന്താഗതികളിലും അരുതായ്മകളിലും ഇന്നത്തെ യുവത്വം തളര്‍ന്നിരിക്കുകയാണെന്നും മണിക് പറയുന്നു. തന്റെ ബ്ലോഗിന് വായനക്കാരില്‍നിന്ന് വളരെ മോശമായ പ്രതികരണം ലഭിച്ചതായും മണിക് പറഞ്ഞു. വളരെ അസഭ്യമായ ഭാഷയില്‍ പ്രതികരിച്ചവരുണ്ട്. തന്നെ സ്ത്രീപീഡകനെന്നുപോലും വിളിച്ചവരുണ്ട്. അതൊക്കെ അവരുടെ ചെറ്റായ ചിന്താഗതികളെയാണ് കാണിക്കുന്നതെന്നും മണിക് പറയുന്നു.
മലേഷ്യയില്‍ ജേണലിസം പഠിക്കുന്ന മുംബൈക്കാരനായ മണിക് റേജിന്റെ ബ്ലോഗില്‍നിന്ന്
പ്രിയ സഹോദരി,
15-ലെത്തിയ നിനക്ക് അഭിനന്ദനം. പ്രായപൂര്‍ത്തിയോടടുക്കുകയാണ് നീ. ഒരുതരത്തിലതൊരു നരകമാണ്. അതിലേക്ക് സ്വാഗതം.
നിന്റെ ജീവിതത്തിലുടനീളം ഒപ്പമുണ്ടായിരുന്നയാളാണ് ഞാന്‍. ഹൃദയം കൊണ്ടും ആത്മാവുകൊണ്ടും നിന്നെ സ്നേഹിക്കുന്ന സഹോദരന്‍ നിന്റെ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്തുതന്നെയാണ് ഞാന്‍ എന്നെയും കാണുന്നത്. അതുകൊണ്ടുതന്നെ മറ്റാരും പറയാനിടയില്ലാത്ത ഈ പ്രത്യേക കാര്യങ്ങളെക്കുറിച്ച് നിന്നോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. യഥാര്‍ഥത്തിലിത് ഓരോ രക്ഷിതാക്കളും മക്കളോട് തുറന്നുപറയേണ്ടതാണ്.
നിന്റെ ശരീരമൊരു ആണവ നിലയത്തെപ്പോലെ മാറിമാറിവരുന്നതിന്റെ കാരണം നിന്റെ അമ്മയും സ്‌കൂളിലെ അദ്ധ്യാപികമാരും പറഞ്ഞുതന്നിട്ടുണ്ടാവുമെന്ന് എന്നിക്കുറപ്പാണ്. ജീവിതകാലത്തിലിടനീളം ഓരോ മാസവും പൊട്ടിത്തെറിക്കുന്ന ആണവ നിലയമാണത്. നിന്റെ ലൈംഗികാരോഗ്യത്തെ സംബന്ധിക്കുന്ന കാര്യങ്ങളാണ് ഞാന്‍ പറയാനുദ്ദേശിക്കുന്നത്.
സ്വയം ഭോഗത്തെക്കുറിച്ചാണ് ഞാനിവിടെ സംസാരിക്കുന്നത്. അതെ, സ്വയം ഭോഗം. ജീവിതത്തിലാദ്യമായി ഈ വാക്ക് കേള്‍ക്കുന്നതുപോലെ പ്രതികരിക്കാതിരിക്കുക. നീയും നിന്റെ സുഹൃത്തുക്കളും ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ടാവുമെന്നും കഥകളുണ്ടാക്കിയിട്ടുണ്ടാവുമെന്നും തമാശപറഞ്ഞ് ചിരിച്ചിട്ടുണ്ടാവുമെന്നും ഉറപ്പാണ്. പക്ഷേ, തെറ്റായ വിവരങ്ങളും അശ്ലീലവും നിറഞ്ഞ സംഭാഷണങ്ങളായിരിക്കുമത്. മനസ്സ് സ്വകാര്യമായി അതാഗ്രഹിക്കുമ്പോഴും അതിനെ തടയുന്ന തെറ്റിദ്ധാരണകള്‍ മനസ്സില്‍ നിറഞ്ഞിട്ടുണ്ടാകും.
എന്നാല്‍ അങ്ങനെ തെറ്റായൊന്നും വിചാരിക്കേണ്ട കാര്യമില്ലെന്ന് പറയാനാണ് ഞാനിതെഴുതുന്നത്. നീ ഒറ്റയ്ക്കല്ലെന്ന് പറയാനാണ് ഞാനിതെഴുതുന്നത് അഞ്ചുവര്‍ഷം മുമ്പ് ഞാനും ഇതേപോലൊരു അവസ്ഥയിലായരുന്നു. ഒരുതരത്തിലുള്ള ആശയക്കുഴപ്പം എന്നെയും പിടികൂടിയിരുന്നു. അതൊന്നും പറഞ്ഞുതരാനും ആരുമുണ്ടായിരുന്നില്ല. അതേ ആശയക്കുഴപ്പത്തിലൂടെ നീയും പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഇതൊക്കെ ഞാന്‍ നിന്നോട് പറയുന്നത്.
സ്വന്തം ശരീരത്തില്‍ സ്പര്‍ശിക്കണമെന്ന് തോന്നുമ്പോള്‍ അതു ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല. ഭാവനകളില്‍ വിരാചിക്കുന്നതും തെറ്റല്ല. സ്വയംഭോഗം ചെയ്യുകയെന്നത് ഒരാവശ്യം മാത്രമല്ല, അതു നിന്റെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണ്. സ്വന്തം ശരീരത്തെ മനസ്സിലാക്കുവാനും അതിന്റെ ആവശ്യങ്ങളെന്തെന്ന് അറിയുവാനും അതുനിന്നെ പ്രാപ്തയാക്കും. എന്തൊക്കെയാണ് നിന്നെ ഉപദ്രവിക്കുന്നതെന്നും എന്തൊക്കെയാണ് ഒഴിവാക്കേണ്ടതെന്നും അതുനിനക്ക് പറഞ്ഞുതരും.
നിന്റെ ശരീരത്തിന്മേല്‍ അതുനിന്നെ കരുത്തയാക്കും. സ്വന്തം ശരീരത്തിനുടമയാണെന്ന ബോധ്യം അതുണ്ടാക്കും. അത്തരമൊരു ചിന്താഗതി വളരുമെന്ന ഭയത്തിലാണ് പെണ്ണുങ്ങള്‍ സ്വയം ഭോഗം ചെയ്യുന്നതിനെ ഇത്രമേല്‍ ആളുകള്‍ ഭയക്കുന്നതും ആശങ്കയോടെ കാണുന്നതും. അതുശരിയല്ല. എല്ലാവരും മനുഷ്യന്മാരാണ്. എല്ലാവരുടെയും ശരീരം ചില കാര്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ഒരു പെണ്‍കുട്ടി അത് ചെയ്യുമ്പോള്‍ അധാര്‍മികമായി കാണുന്നത് തെറ്റാണ്
മനുഷ്യര്‍ക്കെല്ലാം അതാവശ്യമാണെന്ന് മാത്രമല്ല, അതിന് നിനക്ക് ആരുടെയും അനുവാദവും ആവശ്യമില്ല. അതു നിന്നെമാത്രം ബാധിക്കുന്ന കാര്യവുമാണ്. നിന്റെ ബന്ധങ്ങള്‍ സജീവമാക്കി നിര്‍ത്തും. നിന്റെ പങ്കാളിക്ക് നിന്റെ ആവശ്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാനും അത് വഴിയൊരുക്കും.
എനിക്ക് നിന്നോടൊന്നേ പറയാനുള്ളൂ. നീയും ഒരിക്കലൊരു അമ്മയാകും. അന്ന് കുട്ടികളുടെ സംശയത്തിന് ചെവികൊടുക്കാതിരിക്കരുത്. ഒരു സുഹൃത്തെന്ന നിക്ക് നിന്റെ സഹായം ആവശ്യമുള്ളപ്പോഴൊക്കെ അതുനല്‍കണം. നിന്റെ ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. ഒഴിവാക്കുന്നതിന് പകരം കുട്ടികളുടെ കൗതുകത്തോടെ അതിനെ സമീപിക്കുക.
നിനക്ക് സന്തോഷത്തിന്റെ ദിനങ്ങള്‍ ആശംസിക്കുന്നു!