ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ചൈനീസ് ഉല്‍പ്പന്നങ്ങളെ ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നത് ശ്രദ്ധേയമാണ്.
ഇത് ചൈനീസ് വ്യാപാര മേഖലയ്ക്ക് ക്ഷീണമുണ്ടാക്കുന്നതിനാല്‍ ചൈന തങ്ങളുടെ നിലപാടില്‍ അയവുവരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കയറ്റുമതിയില്‍ സാമ്പത്തികരംഗം പിടിച്ചുനില്‍ക്കുന്ന ചൈനയ്ക്ക് ഇന്ത്യയില്‍ നിന്നുണ്ടാകുന്ന ഇത്തരം നീക്കം കടുത്ത തിരിച്ചടിയായിരിക്കും.
അതിര്‍ത്തിയില്‍ ചൈന ഇന്ത്യയ്‌ക്കെതിരെ നിരന്തരം ഭീഷണി പുലര്‍ത്തുന്ന പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ തിരച്ചടിക്കാന്‍ ഒരുങ്ങുന്നതായി സൂചന.
ഇതിന്റെ ഭാഗമായാണ് ചൈനീസ് മൊബൈല്‍ കമ്പനികളായ വിവോ, ഒപ്പോ, ഷിയോമി, ജിയോണി എന്നിവയുള്‍പ്പെടെ 21 കമ്പനികള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടീസ് അയച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ വന്‍ വിറ്റുവരവുള്ള ഫോണുകളാണ് ഇവ. രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് കമ്പനികള്‍ക്ക് നോട്ടീസ് നല്‍കുന്നതെന്നാണ് സര്‍ക്കാവാദം.
ഇവയ്ക്കു പിന്നാലെ ഇലക്ടോണിക്‌സ് ഉത്പന്നങ്ങളുടെ കമ്പനികള്‍ക്കും നോട്ടീസ് നല്‍കിയേക്കും. ഫോണുകളിലെ സുരക്ഷയെ സംബന്ധിച്ച വിവരം നല്‍കാന്‍ ഓഗസ്റ്റ് 28 വരെയാണ് കമ്പനികള്‍ക്ക് ഇലക്ട്രോണിക് ആന്‍ഡ് ഐടി മന്ത്രാലയം നോട്ടീസ് അയച്ചത്.
ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും നേരത്തെ സൈന്യം ഉപയോഗിക്കാറില്ല.
ഇവ ഉപയോഗിക്കരുതെന്ന് സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ചൈനീസ് കമ്പനികള്‍ നിര്‍മിക്കുന്ന മൊബൈല്‍ ഫോണുകളില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന സൂചനയെ തുടര്‍ന്നാണിത്.