ഹാരിസണ്‍-ഷെഹാന വിവാഹം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. തങ്ങളെ എസ്ഡിപിഐക്കാര്‍ കൊന്നുകളയാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ ആണ് വിവാദങ്ങള്‍ക്ക് ചൂടുപിടിച്ചത്. ഇവരെ പിന്തുണയ്ക്കാന്‍ പിന്നീട് സിപിഎം എത്തുകയും ചെയ്തു. ശരിയായ ഇസ്ലാമിന് മാതാപിതാക്കളെ ഉപേക്ഷിച്ച് പോകാന്‍ കഴിയില്ലെന്ന് ഹാദിയ എന്നായിരുന്നു വാര്‍ത്ത. ഇന്ത്യന്‍സ് വിഷന്‍ എന്ന വെബ്‌സൈറ്റില്‍ ആയിരുന്നു ഇങ്ങനെ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. അന്വേഷിത്തപ്പോള്‍ പിന്നില്‍ ആരാണെന്ന് മനസ്സിലാവുകയും ചെയ്തു.സംഗതി വ്യാജ വാര്‍ത്തയാണെങ്കിലും അതിന്റെ പേരില്‍ ട്രോളുകള്‍ അനവധിയാണ് ഇറങ്ങുന്നത്. ഹാദിയ സ്വന്തം മാതാപിതാക്കളെ ഉപേക്ഷിച്ചതിന് കാരണവും കണ്ടെത്തിയിട്ടുണ്ട്… ഹാദിയയുടെ മാതാപിതാക്കള്‍ മുസ്ലീങ്ങള്‍ അല്ലല്ലോ എന്ന്.