ഹാദിയയെ തന്നോടൊപ്പം വിട്ടുനല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് പിതാവ് അശോകന്. കോടതിയില്‍ ഹാദിയയുടെ സംരക്ഷണം ആവശ്യപ്പെടില്ല. എന്നാല്‍ നിക്ഷപക്ഷരായ വ്യക്തിയുടെയോ സംഘടനയുടെയോ സംരക്ഷണം എതിര്‍ക്കില്ലെന്നും അശോകന് മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയയെ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനാണ് സുപ്രീംകോടതിയിൽ ഹാജരാക്കുന്നത്. ശനിയാഴ്ച് വൈകിട്ടു ഡൽഹിയിലെത്തിയ ഹാദിയ കനത്ത സുരക്ഷാസന്നാഹങ്ങളോടെ കേരള ഹൗസിലാണു കഴിയുന്നത്. കേസിൽ ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എൻഐഎ ഇന്നാവശ്യപ്പെട്ടേക്കും.
Tags: hadiya father