നരച്ച മുടി കറുപ്പിക്കും ചെമ്പരത്തിയും തൈരും… 

മാനസികമായി പോലും പലരേയും തളര്‍ത്തുന്നു മുടി നരക്കുന്നത്. അതുകൊണ്ട് തന്നെ ഒരു മുടി നരക്കുമ്പോള്‍ അതിന് പരിഹാരം കാണുന്നതിനായി മരുന്നും എണ്ണയും കൊണ്ട് നടക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതെല്ലാം പിന്നീട് നരക്കാതെ ബാക്കിയുള്ള മുടിയെക്കൂടി നരപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിനായി ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. താരന്‍ പൂര്‍ണമായും മാറ്റും ആര്യവേപ്പെണ്ണ തൈരും ചെമ്പരത്തിയും ഇത്തരത്തില്‍ മുടിയെ നരയില്‍ നിന്ന് സംരക്ഷിക്കുന്ന ഒന്നാണ്. മുടിക്ക് ആരോഗ്യവും സൗന്ദര്യവും നിറവും നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി. കാലങ്ങള്‍ക്ക് മുന്‍പ് തന്നെ നമ്മുടെ അമ്മമാരുടേയും അമ്മൂമ്മമാരുടേയും മുടിയുടെ ആരോഗ്യ രഹസ്യവും ചെമ്പരത്തിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മുടി നരക്കുന്നത് ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നു. പലപ്പോഴും മുടിയുടെ ആരോഗ്യത്തേയും സൗന്ദര്യത്തേയും വളരെ മോശമായി ബാധിക്കുന്ന പല ശീലങ്ങളും ഇന്നുണ്ട്. ഇത്തരം ശീലങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. മുടി നരക്കാതെ സംരക്ഷിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ചെമ്പരത്തി. ഇതിലൂടെ മുടിയുടെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ചെമ്പരത്തിയും തൈരും അല്ലാതെ തന്നെ പല രീതിയില്‍ നമുക്ക് മുടിയുടെ നര മാറ്റി സൗന്ദര്യം വര്‍ദ്ധിപ്പിക്കാം. അതിനായി ശ്രദ്ധിക്കേണ്ട മാര്‍ഗ്ഗങ്ങള്‍ താഴെ കൊടുക്കുന്നു.

ചെമ്പരത്തിയും തൈരും ചെമ്പരത്തിയില ഉണക്കിപ്പൊടിച്ചതും നാല് ടേബിള്‍ സ്പൂണ്‍ തൈരും മിക്‌സ് ചെയ്ത് തലയില്‍ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് ആഴ്ചയില്‍ മൂന്ന് ദിവസം ചെയ്താല്‍ അകാല നരയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാം. ഏത് പ്രായക്കാര്‍ക്കും ചെയ്യാവുന്നതാണ്. ഇതിന് മറ്റൊരു പാര്‍ശ്വഫലങ്ങളും ഇല്ല എന്നതും ധൈര്യമായി ഉപയോഗിക്കാം എന്നതും പ്രത്യേകതയാണ്. താരന് പരിഹാരം ഇതേ മിശ്രിതം തന്നെ താരന് നല്ലൊരു പരിഹാരമാണ്. താരന്‍ മാറ്റാന്‍ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇത്. ആഴ്ചയില്‍ രണ്ട് മൂന്ന് തവണ ഇത് ഉപയോഗിക്കാം. താരന്‍ പ്രതിരോധിക്കുന്ന കാര്യത്തില്‍ മുന്നിലാണ് ഇത്. മുടിക്ക് തിളക്കം മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ചെമ്പരത്തി തൈര് മിശ്രിതം മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. ചെമ്പരത്തി ഇല താളിയാക്കി തേച്ചിരുന്നവരുടെ മുടിയുടെ ആരോഗ്യം തന്നെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന ഒന്നാണ്. മുടിക്ക് തിളക്കം നല്‍കാനും മുടിയുടെ നിറം നിലനിര്‍ത്തുന്നതിനും വളരെയധികം മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ചെമ്പരത്തിയും തൈരും. അറ്റം പിളരുന്നത് തടയുന്നു മുടിയുടെ അറ്റം പിളരുന്നത് കൊണ്ട് കഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എന്നാല്‍ നിങ്ങള്‍ക്ക് അതിനുള്ള മികച്ച ഒരു പരിഹാരമാര്‍ഗ്ഗമാണ് ചെമ്പരത്തിയും തൈരും. ഈ മിശ്രിതം മുടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് നല്ലതു പോലെ കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ അറ്റം പിളരുന്നത് തടയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റ് മാര്‍ഗ്ഗങ്ങള്‍ മുടി നരക്കാതിരിക്കാന്‍ മറ്റ് പല മാര്‍ഗ്ഗങ്ങളും ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ട ചില മാര്‍ഗ്ഗങ്ങള്‍ താഴെ കൊടുക്കുന്നു. ഇത് മുടിക്ക് നല്ല രീതിയില്‍ വളരാനും മുടിയുടെ നര മാറാനും സഹായിക്കുന്നു. എന്തൊക്കെയാണ് ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. വെളിച്ചെണ്ണയും വെളുത്തുള്ളിയും വെളിച്ചെണ്ണയില്‍ ഏഴ് അല്ലി വെളുത്തുള്ളി എടുത്ത് ചൂടാക്കി ഈ എണ്ണയില്‍ ഉള്ളി ചെറുതായി അരിഞ്ഞ് മൂപ്പിച്ചെടുക്കുക. അതിനു ശേഷം ആ എണ്ണ തലയില്‍ പുരട്ടി രണ്ട് മണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇതിന്റെ ഫലം പെട്ടെന്ന് തന്നെ നിങ്ങള്‍ക്ക് മനസ്സിലാവും. കറിവേപ്പിലയും കടുകെണ്ണയും കറിവേപ്പിലയും കടുകെണ്ണയും അകാല നരയെ ചെറുക്കുന്ന മറ്റൊരു വസ്തുവാണ്. ഇത് കടുകെണ്ണയില്‍ കറിവേപ്പിലയിട്ട് ചൂടാക്കി ഇത് തണുത്തതിനു ശേഷം തലയില്‍ പുരട്ടുക. അല്‍പസമയം മസ്സാജ് ചെയ്ത് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ തല കഴുകാം. കറ്റാര്‍ വാഴയും തൈരും തൈരും കറ്റാര്‍ വാഴ നീരും ഇത്തരത്തില്‍ അകാല നരയെ പ്രതിരോധിയ്ക്കും. ഒരു കപ്പ് തൈരില്‍ രണ്ട് ടീസ്പൂണ്‍ കറ്റാര്‍ വാഴ നീര് മിക്‌സ് ചെയ്ത് തലയില്‍ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളഞ്ഞാല്‍ മതി. ഇതും അകാല നരക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നു. നെല്ലിക്ക നെല്ലിക്ക പേസ്റ്റ് ആക്കി ഒലീവ് ഓയിലുമായി മിക്‌സ് ചെയയ്ക. ഇതിലേക്ക് രണ്ട് തുള്ളി നാരങ്ങാ നീരു കൂടി ചേര്‍ക്കുക. എല്ലാം കൂടി മിക്‌സ് ചെയ്തതിനു ശേഷം തലയില്‍ പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇതും അകാല നരയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. ഉരുളക്കിഴങ്ങ് ഉരുളക്കിഴങ്ങ് ജ്യൂസ് തലയില്‍ പുരട്ടുന്നതും അകാല നരയെ പ്രതിരോധിയ്ക്കും. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇതും അകാല നരയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

Top