മുടിവെട്ടാന്‍ പോയാല്‍ ഏതു സ്‌റ്റൈല്‍ വേണമെന്ന ചോദ്യം സാധാരണമാണ്. അത്തരമൊരു ചോദ്യത്തിന് ചൈനയില്‍ ഒരു യുവാവ് കാണിച്ച് കൊടുത്ത മാതൃകയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മൊബൈലില്‍ ഒരു വീഡിയോ കാണിക്കുകയും ഇതുപോലെ മതിയെന്ന് പറയുകയും ചെയ്തു. വീഡിയോ പോസ് ചെയ്ത ശേഷമാണ് യുവാവ് മാതൃക കാട്ടിക്കൊടുത്തത്. ഈ ത്രികോണ ചിഹ്നവും വേണോ എന്നു ബാര്‍ബര്‍ തിരിച്ചു ചോദിച്ചു. വിഡിയോ പോസ് ചെയ്യുമ്പോള്‍ വന്ന ചിഹ്നമാണ് ബാര്‍ബര്‍ ഉദ്ദേശിച്ചതെന്നു മനസ്സിലാക്കാതെ യുവാവ് വേണമെന്ന് മറുപടിയും നല്‍കി. മുടി വെട്ടി കഴിഞ്ഞപ്പോഴാണു തന്റെ തലയില്‍ ത്രികോണ ചിഹ്നവും സ്ഥാനം പിടിച്ചെന്ന കാര്യം യുവാവ് അറിയുന്നത്. തലയുടെ ഇരുവശത്തും ചിഹ്നമുണ്ട്. ആദ്യം വല്ലാത്ത വിഷമം തോന്നിയെങ്കിലും പിന്നീട് പുതിയ സ്‌റ്റൈല്‍ യുവാവിന് ഇഷ്ടപ്പെട്ടു. ടിയാന്‍ ജീയൂ ബോട്ട് എന്ന ചൈനീസ് ബ്ലോഗാണ് ഈ വിവരം പുറത്തുവിട്ടത്.
https://youtu.be/BnojjHdgccI