മുടി കെട്ടിവക്കാതെ അഴിച്ചിട് നടക്കുന്ന സ്ത്രീകള്‍ക്ക് ഒരുകൂട്ടം ഉപദേശമാണ് ഹിന്ദുരാഷ്ട്രം ഹിന്ദു ജനജാഗൃതി സമിതിക്ക് നല്‍കാനുള്ളത്.
സ്ത്രീകള്‍ മുടിയഴിച്ചിട്ട് പുറത്തിറങ്ങരുത് എന്നാണ് ഹിന്ദു ജനജാഗൃതി സമിതി പറയുന്നത്. ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി മുന്നോട് വന്ന സംഘടനയാണ് ഹിന്ദുരാഷ്ട്രം ഹിന്ദു ജനജാഗൃതി സമിതി.ഹൊറര്‍ സിനിമകളിലെ സ്ത്രീ പ്രേതങ്ങളും ഹിന്ദു ദേവതമാരുമാണ് മുടികെട്ടാതെ അഴിച്ചിടുന്നത കെട്ടാതെ വിട്ടിരിക്കുന്ന മുടി കാണാനൊക്കെ കൊള്ളാം. പക്ഷെ മുഴുവന്‍ നെഗറ്റീവ് എനര്‍ജിയുടെ കേന്ദ്രമാണിത്. കെട്ടാതെ വിട്ടിരിക്കുന്ന മുടിയിഴകള്‍ തമ്മില്‍ ഉരസുമ്പോള്‍ രാജസ താമസ ഗുണങ്ങള്‍ ഉണരും. ഇത് നെഗറ്റീവ് എനര്‍ജിയുണ്ടാക്കും.
സ്ത്രീകള്‍ക്ക് രജോഗുണം കൂടുതലാണ് എന്നും അതുകൊണ്ട് തന്നെ മുടിയഴിച്ചിട്ട് നടക്കുന്ന സ്ത്രീകള്‍ക്ക് ആസക്തി കൂടുമെന്നും മുടി കെട്ടിവെക്കാതിരിക്കുന്നത് ക്രിയാത്മകതയും ആസക്തിയും കൂടി സ്ത്രീകളെ വന്യരാക്കും. ഉറങ്ങുമ്പോള്‍ പോലും മുടി കെട്ടണമെന്നും മുടി കെട്ടിയാലേ പഞ്ചേന്ദ്രിയങ്ങള്‍പോലും നിലക്ക് നില്‍ ക്കൂ എന്നും മറ്റുമുള്ള ഉപദേശങ്ങളാണ് വെബ്‌സൈറ്റിലൂടെ നല്‍കുന്നത്