മിന ദുരന്തം: മലയാളി അടക്കം മരിച്ചവരുടെ എണ്ണം 717ആയി.കണ്ണൂര്‍ സ്വദേശിക്ക് പരിക്ക്

Helpline നമ്പർ: 00966125458000, 00966125496000

മക്ക: മിനായില്‍ ഹജ്ജ് കര്‍മത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 717 ആയി ഉയര്‍ന്നു. സൗദി സിവില്‍ ഡിഫന്‍സ് വൃത്തങ്ങളാണ് മരണം 700 കടന്നതായി സ്ഥിരീകരിച്ചത്‌. പരിക്കേറ്റ് ആസ്പത്രികളില്‍ ചികിത്സയിലുള്ളത് 815 പേരാണ്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.കൊടുങ്ങല്ലൂര്‍ അഴീക്കല്‍ സ്വദേശി മുഹമ്മദ് ആണ് മരിച്ചത്. നെഞ്ചുവേദനയെത്തുടര്‍ന്നാണ് മുഹമ്മദിന്റെ മരണം. സ്വകാര്യ ഹജ് ഗ്രൂപ്പിനൊപ്പമാണ് മുഹമ്മദ് ഹജ്ജിന് എത്തിയത്. കോട്ടയം സ്വദേശിയായ സക്കീബിന് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 717 ആയി. വിശുദ്ധ നഗരമായ മക്കയ്ക്കു പുറത്ത് മിനായില്‍ കല്ലേറു കര്‍മത്തിനിടെയാണ് അപകടം. സംഭവത്തില്‍ 805പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സംഭവം സൗദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിനായിലെ ജംറയില്‍ കല്ലേറ് കര്‍മ്മത്തിനിടെ സൗദിസമയം രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ജംറയിലേക്കുള്ള പാലത്തിനടുത്തുവച്ചാണ് തിക്കും തിരക്കുമുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടന്നുവരുകയാണ്.

ഇന്ത്യന്‍ ഹാജിമാര്‍ കല്ലേറു നടത്തുന്ന സമയത്തല്ല അപകടം നടന്നത്. മലയാളികള്‍ ആരും ഇതുവരെ അപകടത്തില്‍ പെട്ടതായി റിപ്പോര്‍ട്ടില്ല. അതേ സമയം 13 ഇന്ത്യക്കാര്‍ ദുരന്തത്തില്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കല്ലേറ് കര്‍മ്മം നിര്‍വഹിച്ച ശേഷം മടങ്ങിയ ഹാജിമാരാണ് അപകടത്തില്‍പ്പെട്ടത്‌

 

 

204 ാം നമ്പര്‍ സ്ട്രീറ്റിന് സമീപം ജംറ പാലത്തിലേക്ക് കടക്കുന്ന ഭാഗത്താണ് തിക്കും തിരക്കുമുണ്ടായത്. നാല് ആസ്പത്രികളിലായിട്ടാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മക്ക നഗരത്തിലെ ആസ്പത്രിയിലേക്ക് ഹെലിക്കോപ്ടര്‍ ഉപയോഗിച്ചും പരിക്കേറ്റവരെ എത്തിക്കുന്നുണ്ട്. അപകടം നടന്നതിന് പിന്നാലെ നിയന്ത്രണം ഏറ്റെടുത്ത സിവില്‍ ഡിഫന്‍സ് ടീം തിക്കും തിരക്കുമുണ്ടായിടത്തുനിന്ന് സുരക്ഷിത പാതയിലൂടെ തീര്‍ഥാടകരെ മുന്നോട്ട് നയിച്ചു.Hajj 310

ജംറയില്‍ കല്ലേറ് കര്‍മ്മത്തിനിടെ നാല് വര്‍ഷം മുമ്പുവരെ അപകടങ്ങള്‍ പതിവായിരുന്നു. കനത്ത സുരക്ഷാക്രമീകരണങ്ങളും ഓരോ രാജ്യക്കാര്‍ക്കുമായി കല്ലേറുകര്‍മ്മം നിര്‍വഹിക്കാന്‍ സമയം അനുവദിച്ചും തിരക്ക് നിയന്ത്രിച്ചതിനാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അപകടങ്ങള്‍ ഒഴിവാക്കാനായിരുന്നു. അപകടത്തെക്കുറിച്ച് സൗദി രാജാവ് അന്വേഷണത്തിന് ഉത്തരവിട്ടു.

കാല്‍നൂറ്റാണ്ടിനിടെ ഹജ്ജ് കര്‍മ്മത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണ് ഇത്തവണ മിനായിലുണ്ടായത്. 2006 ല്‍ ജനവരി 12 നുണ്ടായ തിക്കിലും തിരക്കിലും 346 പേര്‍ മരിക്കുകയുണ്ടായി. 1990 ല്‍ മിനായിലേക്കുള്ള തുരങ്കത്തിലുണ്ടായ അപകടത്തില്‍ 1426 പേര്‍ മരിച്ചതാണ് ഏറ്റവും വലിയ ദുരന്തം.ഹജ്ജ് കര്‍മ്മത്തിനായി ഇത്തവണ മിനായില്‍ എത്തിയത് 20 ലക്ഷം പേരാണ്.  ഏതാനും ദിവസം മുമ്പാണ് മക്കയില്‍ ക്രെയിന്‍ തകര്‍ന്നു വീണ് നിരവധി പേര്‍ മരിച്ചത്.

ഹജ് കർമത്തിനിടെ അപകടങ്ങൾ മുൻപും

തീർഥാടനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമുണ്ടായത് 1990 ജൂലൈയിലാണ്. മക്കാ നഗരത്തിലേക്കു കടക്കാനുള്ള തുരങ്കത്തിൽ തിക്കിലും തിരക്കിലുംപെട്ട് ആയിരത്തഞ്ഞൂറോളം പേരാണ് അന്നു മരിച്ചത്.ഇതിൽ അഞ്ചു മലയാളികളും ഉൾപ്പെടും. നാല് ഇന്ത്യക്കാർ ഉൾപ്പടെ 14 തീർഥാടകർ തിക്കിലും തിരക്കിലുംപെട്ടു മരിച്ചു.

1994ൽ തിക്കിലും തിരക്കിലും 270 ഹാജിമാരാണു മരിച്ചത്.

1997ൽ മിനായിലെ തമ്പുകളിലുണ്ടായ അഗ്നിബാധ 343 പേരുടെ ജീവനപഹരിച്ചു. മരിച്ചവരിൽ നൂറോളം പേർ ഇന്ത്യക്കാരായിരുന്നു.

1998ൽ തിരക്കിൽപ്പെട്ട് നൂറ്റൻപതോളം പേരാണു മരിച്ചത്. ഇവരിൽ അൻപതോളം ഇന്ത്യാക്കാരുണ്ടായിരുന്നു. ഏഴു പേർ മലയാളികളും.

2001ൽ 36 പേർ മരിച്ചു. രണ്ട് ഇന്ത്യക്കാരും ഉൾപ്പെട്ടു.

2006-ലും ഹജ് തീർഥാടനത്തിന്റെ സമാപന ദിവസം മിനായിൽ തിക്കിലും തിരക്കിലുംപെട്ടു നാനൂറോളം പേർ മരിച്ചിരുന്നു.

ഇതേ വർഷംതന്നെ ഹജ് കർമങ്ങൾ തുടങ്ങുന്നതിനു രണ്ടുനാൾ മുൻപു മക്കയിലെ ഹറം പള്ളിക്കു സമീപം കെട്ടിടം തകർന്നു മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 76 പേർ മരണമടഞ്ഞിരുന്നു.

Top