റിയാദ്: മിനായില്‍ ഹജ്ജിനിടെ തിക്കിലും തിരക്കിലും പെട്ടു വീണ ഭാര്യ സുലൈഖയ്ക്കു കൃത്രിമശ്വാസം നല്‍കി എടുത്തുമാറ്റുമ്പോള്‍ വീണ്ടുമുണ്ടായ തിരക്കില്‍പ്പെട്ടാണ് ചേലേമ്പ്ര ചക്കുവളവ് ആശാരിത്തൊടി അബ്‌ദുറഹിമാന്‍ (51) മരിച്ചത്.പ്രാണവായു പകുത്തു നല്‍കി ഭാര്യയെ ജീവിത്തിലേയ്ക്ക് തിരികെയെത്തിച്ച ശേഷമാണ് അദ്ദേഹം മരണപ്പെട്ടത്. അബ്ദു റഹിമാന്റെ ഭാര്യയായ സുലൈഖ (43) മദീനയിലെ ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്നു. കല്ലേറ് കര്‍മ്മത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് സുലൈഖ വീഴുകയായിരുന്നു. തിരക്കില്‍പ്പെട്ട ഇവരുടെ ബോധം മറഞ്ഞു. സുലൈഖയെ താങ്ങിയെടുത്ത് കൃത്രിമ ശ്വാസം നല്‍കി മറ്റൊരിടത്തേയ്ക്ക മാറാന്‍ ശ്രമിയ്ക്കുന്നതിനിടെ അബ്ദു റഹിമാനും സുലൈഖയും ഒരുമിച്ച് വീഴുകയായിരുന്നു. സുലൈഖ പരിക്കുകളോടെ രക്ഷപ്പെടുകയും അബ്ദു റഹിമാന്‍ മരിയ്ക്കുകയുമായിരുന്നു. അബ്ദു റഹിമാന്റെ സഹോദരിയുടെ മകന്‍ മിനായില്‍ എത്തിയ ശേഷമാണ് ഈ സംഭവങ്ങളൊക്കെ വീട്ടില്‍ അറിയുന്നത്. അബ്ദു റഹിമാന്റെ പരേതരായ മാതാപിതാക്കള്‍ക്ക് വേണ്ടിയാണ ്ദമ്പതിമാര്‍ രണ്ടാം തവണ ഹജ്ജിന് പോയത്. കഴിഞ്ഞ 25 വര്‍ഷമായ റിയാദ് ന്യൂ സനയ്യ അല്‍ മുഹൈദിബ് വുഡ് ഇന്‍ഡസ്ട്രീസില്‍ സൂപ്പര്‍വൈസറായി ജോലി നോക്കുകയായിരുന്നു അദ്ദേഹം. ഡിസംബറില്‍ മകന്റെ കല്യാണത്തിന് വേണ്ടി നാട്ടിലേയ്ക്ക് മടങ്ങാനിരിയ്‌ക്കെയാണ ്മരണം തട്ടിയെടുത്തത്. സുലൈഖ മാസങ്ങള്‍ക്ക് മുമ്പാണ് റിയാദിലേയ്ക്ക് പോയത്.