സ്വന്തം ലേഖകൻ
കണ്ണൂർ: ഹാൾ ടിക്കറ്റി്ൽ ഫോട്ടോമാറ്റിയൊട്ടിച്ചു രണ്ടു വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്ലസ്‌വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ രണ്ടു യുവാക്കളെയാണ് പോലീസ് പിടികൂടിയത്. വെള്ളാവ് ദയാ മൻസിലിൽ തുന്തക്കാച്ചി പുതിയപുരയിൽ െസെനുൽ ആബിദി(19)നെ തളിപ്പറമ്പിലും ആറളം സ്വദേശി ഉെസെബിനെ ഇരിട്ടിയിലുമാണു പിടികൂടിയത്. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിലെ പരീക്ഷാകേന്ദ്രത്തിലാണു െസെനുൽ ആബിദ് ആൾമാറാട്ടം നടത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്ടുമുതൽ 4.45 വരെ ഇക്കണോമിക്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നിവയുടെ പരീക്ഷയായിരുന്നു. തളിപ്പറമ്പ് ഫറൂഖ് നഗർ കൂട്ടുക്കൽ വീട്ടിൽ കെ. മുഹീദനുവേണ്ടി പരീക്ഷയെഴുതാനാണു െസെനുൽ ആബിദ് എത്തിയത്. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. സൂപ്രണ്ട് ആർ. സരസ്വതിക്കു ഹാൾടിക്കറ്റിലെ ഫോട്ടോയിൽ സംശയം തോന്നി. വിവരം പ്രിൻസിപ്പൽ എം. പ്രസന്നയുടെ ശ്രദ്ധയിൽപെടുത്തി. അവർ പരിശോധിച്ചപ്പോൾ ഫോട്ടോ മാറ്റിയൊട്ടിച്ചതായി കണ്ടെത്തി.
തുടർന്നു തളിപ്പറമ്പ് പോലീസിൽ വിവരമറിയിച്ചതനുസരിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പിലെ സ്വകാര്യ കോളജിൽ എൻജിനീയറിങ് വിദ്യാർഥിയാണു െസെനുൽ ആബിദ്. ഇരിട്ടി മുഴക്കുന്ന് കാവുംപടി സ്‌കൂളിലാണ് ഉെബെസ് പിടിയിലായത്. കൂട്ടുകാരൻ െഫെസലിനുവേണ്ടിയാണ് ഇയാൾ ആൾമാറാട്ടം നടത്തിയത്. ഉെബെസും െഫെസലും ഉളിക്കലിലെ ഒരു മതപഠനകേന്ദ്രത്തിലാണ് താമസം. ഇരിട്ടി സി.ഐ: സജേഷ് വാഴാളപ്പിലാണ് ആൾമാറാട്ടക്കാരനെ കസ്റ്റഡിയിലെടുത്തത്.