മുംബൈ തെരുവില്‍ ഓസ്‌കാര്‍ ജേതാവ്; ബോണ്ട് ഗേളിനെ ആള്‍ക്കൂട്ടം തിരിച്ചറിഞ്ഞില്ല

കോട്ടയം നഗരത്തിലൂടെ കടലയും കൊറിച്ച് നടക്കുന്ന യുവതാരം ഫഹദ് ഫാസിലിന്റെ വീഡിയോ ഓണ്‍ൈലനില്‍ വൈറലയാതിനു ശേഷം ഇതാ അത്തരത്തില്‍ മറ്റൊരു സംഭവം. ഇത്തവണ ആള് ഒരു ഹോളിവുഡ് താരമാണ്. ജയിംസ് ബോണ്ട് ചിത്രത്തിലൂടെ ആരാധകര്‍ക്ക് ഏറെ സുപരചിതയായ ഹാല്ലെ ബെരി മുംബൈ തെരുവുകളില്‍ നടക്കുന്ന ചിത്രമാണ് ഇത്തവണ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹോളിവുഡിലെ മികച്ച നടിമാരില്‍ ഒരാളായ ബെരിയുടെ സാധാരണക്കാരിയായ നടത്തത്തില്‍ പക്ഷെ ആരും തിരിച്ചറിഞ്ഞില്ല. താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. തെരുവിലൂടെ നടന്നു പോകുന്ന ചിത്രത്തില്‍ താരത്തെ ആരും തിരിച്ചറിയുന്നില്ല. താരത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഉദ്ദേശം ഇപ്പോഴും നിഗൂഢമായി തുടരുകയാണ്. ബോളിവുഡില്‍ അരങ്ങേറാനുള്ള സാധ്യതയാണ് സിനിമാ ലോകം താരത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തെ പറയുന്നത്.

Top