മലപ്പുറം ജില്ലയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളുമായി കേന്ദ്രമന്ത്രി. മലപ്പുറത്ത് പ്രതിമാസം 1000 പേരെ ഇസ്ലാമിലേക്ക് മതം മാറ്റുന്നുണ്ടെന്നാണ് ആരോപണം.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍ ആണ് ഇക്കാര്യം പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇങ്ങനെ പറയുന്നതെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാത്ത കേരള സര്‍ക്കാരിനെയും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് കഴിഞ്ഞ മെയില്‍ കേരളത്തില്‍ വന്നിരുന്നു.
മലപ്പുറം ജില്ലയില്‍ വ്യാപക മതംമാറ്റം നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് നേരത്തെവിവരം ലഭിച്ചിരുന്നത്രെ. ഇതുസംബന്ധിച്ച് കേരള സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
എന്നാല്‍ കേരള സര്‍ക്കാര്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് കേന്ദ്രമന്ത്രി പറയുന്നു. മലപ്പുറത്ത് മതംമാറ്റത്തിന്റെ ഒരു വലിയ കേന്ദ്രമുണ്ടന്നാണ് മന്ത്രി പറയുന്നത്
എന്നാല്‍ ആരോപിക്കപ്പെടുന്ന സ്ഥാപനത്തിന്റെ പേര് കേന്ദ്രമന്ത്രി പറഞ്ഞില്ല. മതംമാറ്റത്തിന്റെ കേന്ദ്രമുണ്ടെന്നും അത് മലപ്പുറത്താണെന്നും കേന്ദ്രമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍ ആരോപിക്കുന്നു.
ഈ കേന്ദ്രത്തില്‍ ഓരോ മാസവും ആയിരം പേരെ മതം മാറ്റുന്നുണ്ടെന്നും മന്ത്രി പറയുന്നു. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഇവിടെ മുസ്ലിമാക്കുന്നുണ്ടെന്നും മന്ത്രി പറയുന്നു.