ചെന്നൈ: മനസ്സിനക്കരെ എന്ന ചിത്രത്തില്‍ ഗൗരി എന്ന നാടന്‍ പെണ്‍കുട്ടിയായി മലയാള സിനിമാലോകത്തെത്തി തെന്നിന്ത്യന്‍ സിനിമ കീഴടക്കിയ നയന്‍സിന് ഇന്ന് 32ാം പിറന്നാള്‍. ഇന്ന് തമിഴകത്തിന്റെയും മലയാളത്തിന്റെയും പ്രിയപ്പെട്ട നായിക നയന്‍താര 32-ാമത് ജന്മദിനം ആഘോഷിക്കുകയാണ്.
തിരുവല്ലയില്‍ ഒരു ഓര്‍ത്തഡോക്സ് സിറിയന്‍ ക്രിസ്ത്യാനി കുടുംബത്തിലാണ് നയന്‍താരയുടെ ജനനം. ചെന്നൈയിലെ ആര്യ സമാജം അമ്പലത്തില്‍ വച്ച് 2011 ല്‍ നയന്‍താര ഹിന്ദുമതം സ്വീകരിച്ചു.
പ്രഭുദേവയുമായുള്ള പ്രണയം, ചിമ്പു, തമിഴ് സംവിധായകന്‍ വിഘ്നേശുമായുള്ള ബന്ധം എന്നിവയാല്‍ നയന്‍സിന് ഗോസിപ്പ് കോളങ്ങളില്‍ സ്ഥിര സാന്നിധ്യമാണ്. വിക്രത്തിന്റെ ഇരുമുഖന്‍, കാഷ്മോര എന്നിവയായിരുന്നു നയന്‍സിന്റെ പുതിയ ചിത്രങ്ങള്‍. രത്നമഹാ ദേവി എന്ന രാജകുമാരിയായി താരം ആരാധകരെ വിസ്മയിപ്പിച്ചു. നയന്‍സിന് ഒപ്പം വന്ന നടിമാര്‍ ഫീല്‍ഡില്‍ നിന്ന് ഔട്ടായെങ്കിലും നയന്‍സ് ഇന്നും താരമൂല്യമുള്ള നടി തന്നെ. ഇനി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ലെന്നാണ് നയന്‍താരയുടെ പുതിയ തീരുമാനം. ഏറ്റവുംകൂടുതല്‍ പ്രതിഫലം പറ്റുന്ന നടിമാരിലൊരാലാണ് ഈ താര സുന്ദരി.