‘ഹര’മായി ലിപ് ലോക്ക്; പ്രണയവും വിരഹവും കോര്‍ത്തിണക്കിയ വീഡിയോ ഗാനം വൈറലാകുന്നു

പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ‘ഹരം’ എന്ന വീഡിയോ ഗാനം വൈറലാകുന്നു. ലിപ് ലോക്ക് രംഗം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രണയത്തിന്റെയും പ്രണയത്തകര്‍ച്ചയുടെയും വിവിധ ഭാവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയില്‍ പോലും ഇപ്പോഴും വിവാദങ്ങളെ ഭയന്ന് മിക്ക നടിമാരും ലിപ് ലോക്ക് രംഗങ്ങള്‍ക്ക് തയ്യാറാകാറില്ല. ബിലഹരിയാണ് വീഡിയോ ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും മേഘയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മുജീബ് മജീദ്, ദേവിക അശോക് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനീത് വാസുദേവന്‍ വരികളെഴുതിയ ഗാനത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മുജീബ് മജീദാണ്. സോള്‍ എന്റര്‍ടെയിന്‍മെന്റും പ്ലാന്‍ ബിയും ചേര്‍ന്നാണ് വീഡിയോ നിര്‍വഹിച്ചിരിക്കുന്നത്.

Top