ഈ റെക്കോർഡ് ഇന്ത്യക്കാരന് ആദ്യം; ഹാർദിക്ക് അടിച്ചു കയറിയത് ചരിത്രത്തിലേയ്ക്ക്

സ്‌പോട്‌സ് ഡെസ്‌ക്

ഗോൾ: തന്റെ ആദ്യ ടെസ്റ്റിൽ ഹർദിക് പാണ്ഡ്യ അടിച്ച മൂന്നു സിക്‌സറുകൾ ചെന്നു വീണത് ചരിത്രത്തിലേയ്ക്കായിരുന്നു. അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിൽ തന്നെ മൂന്ന് സിക്‌സർ പറത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് മൂന്നു സിക്‌സറുകൾ പറത്തി ഹാർദിക് സ്വന്തമാക്കിയത്.
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ അരങ്ങേറ്റംകുറിച്ച ഓൾ റഔണ്ടർ ഹർദ്ദീക് പാണ്ഡ്യയുടേത് ഇന്ത്യക്കാരന്റെ അത്യപൂർവ റെക്കോർഡാണ്. എട്ടാമനായി ക്രീസിലെത്തിയ പാണ്ഡ്യ അർധ സെഞ്ചുറി തികച്ചാണ് ക്രീസ് വിട്ടത്. 49 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്‌സറും പറത്തി 50 റൺസടിച്ച പാണ്ഡ്യ നേരിട്ട മൂന്നാം പന്തിൽ തന്നെ ബൗണ്ടറിയുമായാണ് പാണ്ഡ്യ തുടങ്ങിയത്. എന്നാൽ അശ്വിനും ജഡേജയും പുറത്തായതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ പാണ്ഡ്യ മുഹമ്മദ് ഷാമിയിൽ മികച്ച പങ്കാളിയെ കിട്ടിയതോടെയാണ് അടിച്ചുതകർത്തത്. ഇതിനിടെയ കരുണരത്‌നെ പാണ്ഡ്യയെ ഒറു തവണ കൈവിടുകയും ചെയ്തു. എന്നാൽ പിന്നീടങ്ങോട്ട് തകർത്തടിച്ച പാണ്ഡ്യ ഇന്ത്യൻ സ്‌കോർ 600 എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. അ
അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് സിക്‌സർ വീതം അടിച്ച ഏഴ് ഇന്ത്യൻ താരങ്ങളുണ്ട്. എന്നാൽ മൂന്ന് സിക്‌സർ അടിക്കുന്ന ആദ്യ ബാറ്റ്‌സ്മാൻ പാണ്ഡ്യയാണ്. രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റ ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകളടിച്ച റെക്കോർഡ് പക്ഷെ ഒരു ബാറ്റ്‌സ്മാന്റെ പേരിലല്ല, ബൗളറുടെ പേരിലാണ്. ന്യൂസിലൻഡ് പേസർ ടിം സൗത്തിയാണ് അരങ്ങേറ്റ ടെസ്റ്റിൽ 9 സിക്‌സർ അടിച്ച് റെക്കോർഡ് ഇട്ടത്.
ഇംഗ്ലണ്ടിനെതിരെ 40 പന്തിൽ 77 റൺസായിരുന്നു അന്ന് സൗത്തി അടിച്ചത്. അരങ്ങേറ്റ ടെസ്റ്റിൽ നാല് സിക്‌സർ അടിച്ചിട്ടുള്ള ഓസ്‌ട്രേലിയയുടെ മൈക്കൽ ക്ലാർക്കാണ് പട്ടികയിൽ രണ്ടാമത്. പാണ്ഡ്യയ്‌ക്കൊപ്പം അരങ്ങേറ്റ ടെസ്റ്റിൽ മൂന്ന് സിക്‌സർ അടിച്ച 9 താരങ്ങൾ കൂടിയുണ്ട് രാജ്യാന്തര ക്രിക്കറ്റിൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top