എസ് വി പ്രദീപ്
തിരുവനന്തപുരം: ഫോട്ടോ ജേര്‍ണലിസ്റ്റ് ഹരിശങ്കറിന്റെ അപകടത്തിന് ശേഷം മെഡിക്കല്‍ സെന്ററില്‍ പ്രവേശിച്ചതില്‍ ദുരൂഹത. സിപിഎം കോട്ടയം ജില്ലാസെക്രട്ടറി വി എന്‍ വാസവന്റെ നീക്കങ്ങളെ പൊളിച്ചടുക്കിയവര്‍ ആര്? എന്തായിരുന്നു ഇത്തരക്കാരുടെ ഭയം? ഇത്തരം ദുരൂഹതയുടെ പിന്നാമ്പുറം ചികയുകയാണ് ഹരിശങ്കറിന്റെ ഒരുകൂട്ടം സുഹൃത്തുക്കള്‍.
ഹെറാള്‍ഡ് ന്യൂസ് ടിവി മാനേജിംഗ് എഡിറ്റര്‍ എസ് വി പ്രദീപ് പിന്തുടരുന്ന അന്വേഷണ പരമ്പര..(3 )
ഏറ്റവം ഉയര്‍ന്നതോതിലുള്ള ചികിത്സാ സൗകര്യം ലഭ്യമാക്കാന്‍ നിഷ്പ്രയാസം സാധിക്കുമ്പോഴാണ് ഒരു ഭാഗ്യപരീക്ഷണത്തിന് മെഡിക്കല്‍ സെന്ററില്‍ തന്നെ സര്‍ജറി നടത്തിയത്. മെഡിക്കല്‍ സെന്ററില്‍ ചികിത്സ അപര്യാപ്തമാണെന്നും രാഷ്ട്രീയ സാമൂഹിക മാധ്യമ മേഖലകളിലെ പലരും ചൂണ്ടിക്കാട്ടിയതാണ്. അപ്പൊഴും ഒരു വിഭാഗം നിഗൂഢമായി അത് തടസ്സപ്പെടുത്തിക്കൊണ്ടേയിരുന്നു. എന്തായിരുന്നു ഇവര്‍ക്ക് ഇത്ര വാശി? എന്തിനെയോ ഇവര്‍ ഭയപ്പെട്ടിരുന്നോ? .ഇത് ഒരു അപകടമായിരുന്നോ അതോ സുഹൃത്തുക്കളോടൊപ്പമുള്ള ഒരു മദ്യപാന സദസ്സില്‍ വെച്ചുണ്ടായ എന്തെങ്കിലും പ്രകോപനത്തില്‍ ഉണ്ടായ അത്യാഹിതമാണോ? അപകടമുണ്ടായ തലേന്ന് രാത്രി ശങ്കറിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ആരൊക്കെയായിരുന്നു? എന്തെങ്കിലും ലക്ഷ്യങ്ങളുമായി വന്ന ആരെങ്കിലും ആ കമ്പനിയില്‍ ഉണ്ടായിരുന്നോ? ഹരിശങ്കറുമായി എന്തെങ്കിലും ശത്രുത മനസ്സില്‍ വച്ചിരുന്നവര്‍ രാത്രി പാര്‍ട്ടിയില്‍ വന്നിരുന്നുവോ? ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് ഹരിശങ്കറിന്റെ മരണത്തിന് പിന്നാമ്പുറത്തു നിന്നും ഉയര്‍ന്നു വരുന്നത്. അപ്പോള്‍ വിദഗ്ദധ ചികിത്സ നിഷേധിക്കപ്പട്ടതില്‍ എന്തെങ്കിലും ദുരൂഹത ഉണ്ടോ?ഹരിശങ്കറിന്റെ ആന്തരിക അവയവങ്ങളും ഹൃദയവും കരളും ഏറെക്കുറെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലായിരുന്നു
ഹരിശങ്കറിന്റെ അപകടമറിഞ്ഞ് രാത്രി സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ഓടിയെത്തി. ഐസിയുവില്‍ കഴിയുന്ന ഹരിശങ്കരിനെ സന്ദര്‍ശിച്ചു. ഡോക്ടര്‍മാരുമായി സംസാരിച്ചു. യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കി. ആശുപത്രിയിലുണ്ടായിരുന്ന സഹോദരനും മറ്റു ബന്ധുക്കളുമായും കോട്ടയം പ്രസ്സ്‌ക്ലബ് ഭാരവാഹികളുമായും വി എന്‍ വാസവന്‍ വിശദമായി സംസാരിച്ച് ചില കാര്യങ്ങളില്‍ ധാരണയുണ്ടാക്കി. എന്നാല്‍ ഇതറിഞ്ഞതോടെ അവിടെ മറ്റൊരു നാടകം അരങ്ങേറുകയായിരുന്നു. കോട്ടയത്തെ മാധ്യമങ്ങളിലെ ഒരു വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ നീക്കങ്ങള്‍ നടന്നത്. മാധ്യമ മാഫിയയായി അധപതിച്ച ഈ കൂട്ടരാണ് അത് തകിടം മറിച്ചത്. അപകടം ഉണ്ടായപ്പോള്‍ മുതല്‍ ഈ സംഘത്തിന്റെ പങ്ക് സംശയത്തിന്റെ നിഴലിലായിരുന്നു.എന്തായിരുന്നു ഈ സംഘത്തിന്റെ ഭയം?
——-+ തുടരും +——