ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഓട്ടോ മറിഞ്ഞ് അപകടം

നടന്‍ ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന ‘ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’ എന്ന സിനിമയുടെ ലൊക്കേഷനില്‍ അപകടം. ഇന്നലെ രാവിലെ കൊച്ചി കാക്കനാട്ടെ ലൊക്കേഷനില്‍ ആയിരുന്നു സംഭവം.താരങ്ങള്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന സീന്‍ ആയിരുന്നു എടുക്കേണ്ടിയിരുന്നത്. ഷൂട്ടിങ്ങിനിടെ ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഹരിശ്രീ അശോകന്‍, ബിനു എന്നിവരായിരുന്നു ഓട്ടോയുടെ അകത്ത് ഉണ്ടായിരുന്നത്.

ഇവരെ കൂടാതെ അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍, അസിസ്റ്റന്റ് ക്യാമറമാന്‍ ശ്രീജിത് എന്നിവരും ഉണ്ടായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല. ശ്രീജിത്തിന്റെ കാലിനാണ് പരുക്ക് പറ്റിയത്. മറ്റൊരാളുടെ മൂക്കിനും പരുക്കേറ്റു. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഉച്ചയോടെ ഇവര്‍ ആശുപത്രി വിട്ടു. രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മനോജ്. കെ.ജയന്‍, സുരഭി സന്തോഷ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഈ മാസം പത്തിനാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ചിത്രമൊരു കോമഡി എന്റര്‍ടെയിനറാണ്. എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം. ഷിജിത്, ഷഹീര്‍ ഖാന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top