ഛണ്ഡീഗഢ്: ബിജെപിയുടെയും സംഘപരിവാറിന്റെയും കൺകണ്ട ദൈവവും ആത്മതോഴനുമാണ് ഗുർമീത് റാം റഹീം.ചരിത്രത്തിലാദ്യമായി ഭരണം പിടിച്ച് അത്ഭുതം സൃഷ്ടിച്ച ഹരിയാന നിയമ സഭ തെരഞ്ഞെടുപ്പിലെ വിജയം മോദിയുടെ പ്രഭാവത്തിലല്ല, ഗുർമീതിന്റെ ആൾബലത്തിലും പണക്കൊഴുപ്പിലുമാണെന്നത് . ഗുർമീത് അതുപോലല്ല, അയാൾ ആ സംസ്ഥാനത്തിന്റെ ആസ്ഥാന ദൈവമാണ്. ഹരിയാനയിൽ മാത്രം അറുപതു ലക്ഷമ അനുയായികളുണ്ട് .ആ ഹരിയാന തെരഞ്ഞെടുപ്പില്‍ ഗുര്‍മീത് റാം റഹീം ബി.ജെ.പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്ന്.തെരഞ്ഞെടുപ്പില്‍ ദേരയുടെ പിന്തുണ തേടി ബി.ജെ.പി നേതാക്കള്‍ ഒക്ടോബര്‍ ഏഴിന് അദ്ദേഹത്തെ നേരിട്ടുകണ്ടെന്നും രഹസ്യകൂടിക്കാഴ്ച നടത്തിയെന്നുമാണ് എക്‌ണോമിക് ടൈംസ് ആ സമയത്ത് റിപ്പോര്‍ട്ടു ചെയ്തത്.പൊളിങ് നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് ബി.ജെ.പി നേതാക്കള്‍ക്ക് ‘ഗുരുജി’യെ കാണാനുള്ള അനുമതി ലഭിച്ചത്. ഇതനുസരിച്ച് ഒക്ടോബര്‍ ഏഴിന് 90 ബി.ജെ.പി സ്ഥാനാര്‍ത്ഥികളില്‍ 44 പേര്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ കാണാനായി സിര്‍സയിലെ ദേരയിലെത്തി.
വൈകുന്നേരം അഞ്ചുമണിക്കാണ് കൂടിക്കാഴ്ച ആരംഭിച്ചത്. 15മിനിറ്റ് ഇതു നീണ്ടുനിന്നു. തുടര്‍ന്ന് റാം റഹീം ബി.ജെ.പി നേതാക്കളോട് ദേരയുടെ രാഷ്ട്രീയ ഘടകത്തെ കാണാന്‍ ആവശ്യപ്പെട്ടു.ഹരിയാനയിലെ ബി.ജെ.പി കാമ്പെയ്‌നിന്റെ ചാര്‍ജുണ്ടായിരുന്ന മധ്യപ്രദേശ് ഗ്രാമവികസന മന്ത്രി കൈലാഷ് വിജയവര്‍ഗിയയായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ സംഘത്തെ നയിച്ചത്.ഒന്നു രണ്ടുദിവസത്തിനകം ചരിത്രത്തിലാദ്യമായി ദേര ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. അത് ബി.ജെ.പിക്കായിരുന്നു.
ദേര തുടങ്ങി 24 വര്‍ഷത്തിനുള്ളില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. അതുവരെ ഏതെങ്കിലും ഒന്നോ രണ്ടോ രാഷ്ട്രീയ നേതാക്കള്‍ക്കല്ലാതെ രാഷ്ട്രീയ പാര്‍ട്ടിക്ക് പിന്തുണ അറിയിക്കുന്ന രീതിയുണ്ടായില്ല.കൂടാതെ ഒക്ടോബര്‍ 15ന് ഗുര്‍മീത് റാം റഹീം സിങ് ആദ്യമായി വോട്ടു ചെയ്യുകയും ചെയ്തു. വോട്ടു ചെയ്തശേഷം അദ്ദേഹം അതിന്റെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.ദേര സച്ചാ സൗദാ നല്‍കിയ തുറന്ന പിന്തുണയുടെ പ്രാധാന്യം നല്ല ബോധ്യമുള്ളതുകൊണ്ട് ദേരയെ പിന്തുണയ്ക്കാനും പ്രീണിപ്പിക്കാനുമുള്ള ഒരു തന്ത്രം തന്നെ മുതിര്‍ന്ന ബി.ജെ.പി നേതൃത്വം മെനഞ്ഞിരുന്നു എന്നാണ് എക്‌ണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ റാം റഹീം സിങ്ങിനെ കാണാന്‍ പോകുന്നതിന് ആറു ദിവസംമുമ്പ് ബി.ജെ.പി നേതാവ് അമിത് ഷാറാം റഹീം സിങ്ങിനെ അദ്ദേഹത്തിന്റെ സിര്‍സയിലെ ആശ്രമത്തിലെത്തി കണ്ടിരുന്നു. ഷാ ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് പിന്തുണ തേടിയെന്നാണ് റിപ്പോര്‍ട്ട്.
ദേരയ്ക്ക് ഹരിയാനയില്‍ 60 ഉം മഹാരാഷ്ട്രയില്‍ 25 ഉം ലക്ഷം അനുയായികള്‍ ഉണ്ടെന്നു കണ്ടായിരുന്നു ബി.ജെ.പിയുടെ നീക്കം. അമിത് ഷായുടെ യോഗത്തിനുശേഷമാണ് റാം റഹീമുമായി കൂടിക്കാഴ്ച നടത്താന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് അവസരം ലഭിച്ചത്.