കേരളത്തിലെത്തിയ കായിക താരങ്ങള്‍ യാത്ര ചെയ്തത് ഗുഡസ് വണ്ടിയില്‍; കുറ്റം ഹര്‍ത്താലിനും! കേരളത്തെ രാജ്യത്തിന് മുന്നില്‍ നാണം കെടുത്തി

കൊല്ലം: കേരളത്തിലെത്തിയ ദേശിയ കായിക താരങ്ങള്‍ക്ക് മതിയായ യാത്ര സംവിധാനം ഒരുക്കാതെ കേരളം കായിക താരങ്ങളെ അപമാനിച്ചു. ദേശീയ ജൂനിയര്‍ റോവിങ് ചാമ്പ്യന്‍ഷിപ്പിനെത്തിയ കായികതാരങ്ങക്ക് ഇന്നലെ യാത്ര ചെയ്യാന്‍ തയ്യാറാക്കിയത് ഗുഡ്സ് വണ്ടി.

ഹര്‍ത്താലായിരുന്നു ഇതിന് കാരണം.. ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ രാവിലെ കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയ ഒഡീഷ, ആന്റമാന്‍ ടീമുകളിലെ കായികതാരങ്ങളാണ് ദുരിതം അനുഭവിച്ചത്. രാവിലെ ഒന്‍പതിന് റെയില്‍വേ റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയപ്പോഴാണ് ഹര്‍ത്താലാണെന്ന വിവരം അറിഞ്ഞത്. ഇവര്‍ക്ക് ഭക്ഷണം പോലും ഇതുമൂലം കഴിക്കാനായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവിധ സംസ്ഥാനങ്ങളില്‍ നിന്നു വന്നിറങ്ങിയ കായികതാരങ്ങള്‍ക്ക് താമസസ്ഥലത്തേക്ക് പോകുവാന്‍ സംഘാടകര്‍ വാഹനങ്ങള്‍ ഒരുക്കിയിരുന്നില്ല. ഹര്‍ത്താല്‍ ആയതിനാല്‍ സ്റ്റേഷനു മുന്നില്‍ ഉണ്ടായിരുന്ന ഓട്ടോകള്‍ സര്‍വീസ് നടത്താനും തയാറായില്ല. തുടര്‍ന്ന് ഇവര്‍ റെയില്‍വേ സ്റ്റേഷനില്‍ തന്നെ തങ്ങുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം സ്റ്റേഷനില്‍ കുടുങ്ങിയ ടീം അംഗങ്ങളെ സംഘാടകര്‍ ഗുഡ്സ് ഓട്ടോയില്‍ കയറ്റിയാണ് കൊണ്ട് പോയത്. മറ്റു വാഹനങ്ങള്‍ ലഭ്യമാകില്ലെന്ന് സംഘാടകര്‍ അറിയിച്ചതോടെയാണ് ഗുഡ്സ് ഓട്ടോയില്‍ കയറാന്‍ കായികതാരങ്ങള്‍ തയ്യാറായത്.

നേരത്തെ വാഹനം സംഘാടകര്‍ ഒരുക്കിയിരുന്നെങ്കിലും ഹര്‍ത്താലായതിനാല്‍ വാഹനം എടുക്കാന്‍ ഡ്രൈവര്‍ തയാറാകാത്തതുമൂലമാണ് കായികതാരങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങാന്‍ കാരണമെന്ന് സംഘാടകര്‍ അറിയിച്ചു. 37ാമത് ദേശീയ റോവിഗ്ചാമ്പ്യന്‍ഷിപ്പിന് ഇന്ന് അഷ്ടമുടിക്കായലില്‍ തുടക്കമാകും. 24 സംസ്ഥാനങ്ങളില്‍ നിന്നായി 350 കായികതാരങ്ങളും 50 ഒഫീഷ്യല്‍സും മത്സരത്തിനായി ജില്ലയിലെത്തും. 1000 മീറ്ററില്‍ നാലു ലൈനുകളായി ക്രമീകരിച്ചിരിക്കുന്ന മത്സരം തേവള്ളി പാലത്തില്‍ നിന്നുമാരംഭിച്ച് ഡി.ടി.പി.സിയുടെ കീഴിലുള്ള അഡ്വഞ്ചര്‍ പാര്‍ക്കില്‍ സമാപിക്കും. 17 വയസില്‍ താഴെയുള്ള ജൂനിയര്‍ വിഭാഗത്തിലാണ് പുരുഷവനിതാ വിഭാഗത്തില്‍ മത്സരങ്ങള്‍ നടക്കുക.

ഇന്നും നാളെയും ദിവസങ്ങളില്‍ കായികതാരങ്ങള്‍ക്കുള്ള പരിശീലനവും ഡിസംബര്‍ ഒന്നിന് ഫൈനല്‍ മത്സരവും നടക്കും.
അതേ സമയം ഹര്‍ത്തിലാല്‍ ദിനത്തില്‍ വാഹനം ലഭിച്ചില്ലെന്ന് പറയുമ്പോഴും കേരളത്തിലെത്തിയ വിദേശ ടൂറിസ്റ്റുകള്‍ക്ക് യാത്രസംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു.

Top