ഗര്‍ഭനിരോധന ഉറകള്‍ പെറുക്കി മാറ്റുന്നതും കിടക്കയില്‍ വീണ സ്രവം തുടച്ചുമാറ്റുന്നതും എന്‍റെ ജോലിയായിരുന്നു; സ്‌കര്‍ട്ട് മാറ്റി പാന്‍റെ്സ് ധരിക്കാന്‍ തുടങ്ങിയിട്ടും ഉപദ്രവം തുടര്‍ന്നു; ഹാര്‍വിയ്‌ക്കെതിരെ ഇന്ത്യന്‍ വംശജയായ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്‍റെ് രംഗത്ത്

വാഷിംഗ്ടണ്‍: ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വീന്‍സ്റ്റനെതിരെ ആരോപണവുമായി ഇന്ത്യന്‍ വംശജയായ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്. ഹോളിവുഡ് നടിമാര്‍ക്ക് പിന്നാലെ ഹാര്‍വിക്കെതിരെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് സന്ദീപ് റീഹല്‍ പരാതി നല്‍കി. ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ ജനുവരി 25നാണ് റാഹെല്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വെന്‍സ്റ്റീനും അദ്ദേഹത്തിന്റെ കമ്പനിക്കും കോടതി നോട്ടീസ് അയച്ചു. 21 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. നടിമാരുടെ പരാതിയില്‍ നിരവധി കേസുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് ഹാര്‍വി വീന്‍സ്റ്റന്‍. ഇതിന് പിന്നാലെയാണ് മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് കൂടി പരാതി നല്‍കിയിരിക്കുന്നത്. 2013-2015 കാലഘട്ടത്തില്‍ ഹാര്‍വിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയിരുന്നു സന്ദീപ് റാഹെല്‍. ഹാര്‍വിക്കൊപ്പം ജോലി ചെയ്തിരുന്ന കാലയളവില്‍ ലൈംഗിക ചൂഷണം നേരിടേണ്ടി വന്നതായി റാഹെല്‍ വെളിപ്പെടുത്തി. ലൈംഗിക ഉത്തേജനത്തിനുള്ള ഇന്‍ജക്ഷന്‍ ഉപയോഗിച്ചതിന് ശേഷമുള്ള വേസ്റ്റ് അടക്കം എടുത്ത് കളയുന്നത് തന്റെ ജോലി ആയിരുന്നെന്ന് റാഹെല്‍ ഹര്‍ജിയില്‍ ആരോപിച്ചു. ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ പെറുക്കി മാറ്റുന്നതും കിടക്കയില്‍ വീണ ലൈംഗിക സ്രവങ്ങള്‍ തുടച്ചുമാറ്റുന്നതും തന്നെക്കൊണ്ട് ചെയ്യിച്ചിരുന്നതായി റെഹല്‍ ആരോപിച്ചു. ഓഫീസിലുള്ളപ്പോള്‍ മിക്കവാറും അദ്ദേഹം പൂര്‍ണ നഗ്‌നനായിരിക്കും. ഇമെയിലുകളും മറ്റും ടൈപ്പ് ചെയ്യുന്നതും മറ്റ് ജോലികളും തന്നെക്കൊണ്ട് ചെയ്യിച്ചിരുന്നത് വസ്ത്രമുടുക്കാതെ ആയിരുന്നെന്ന് റെഹല്‍ തന്റെ ഹര്‍ജിയില്‍ വെളിപ്പെടുത്തി. കാറില്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ അദ്ദേഹം ശരീരത്ത് സ്പര്‍ശിച്ചിരുന്നു. അത് തടയുന്നതിന് സ്‌കര്‍ട്ട് മാറ്റി പാന്റ്‌സ് ധരിക്കാന്‍ തുടങ്ങിയിട്ടും ഉപദ്രവത്തിന് ശമനമുണ്ടായില്ലെന്നും റെഹല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം റെഹലിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഹാര്‍വി വീന്‍സ്റ്റന്റെ വക്താവ് ഹോളി ബെയ്ര്ഡ് പറഞ്ഞു. അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ മറുപടി നല്‍കുമെന്നും ബെയ്ര്ഡ് കൂട്ടിച്ചേര്‍ത്തു.

Top