ഇനി മരണമില്ല ? മരണത്തെ അതിജീവിക്കാന്‍ പുതിയ കണ്ടുപിടുത്തം !

ഇനി മരണമില്ല ? മരണത്തെ അതിജീവിക്കാന്‍ പുതിയ കണ്ടുപിടുത്തം !
മരണമില്ലാത്ത ഒരു കാര്യം ചിന്തിക്കാമോ ? മരണത്തെ തോല്‍പിക്കാന്‍ മാത്രം ശാസ്ത്രം തയ്യാര്‍ !ആരോഗ്യരംഗത്ത് മനുഷ്യന്‍ നിരവധി കണ്ടെത്തലുകള്‍ നടത്തി കഴിഞ്ഞുവെങ്കിലും മരണത്തെ തോല്‍പ്പിക്കുന്ന കണ്ടുപിടുത്തവുമായി ശാസ്ത്രം വരുന്നു ? പ്രായമായി രോഗങ്ങള്‍പിടിപ്പെട്ടാണ് മിക്കവരും മരിക്കുന്നത്. എന്നാല്‍ മറ്റൊരു വലിയ കണ്ടെത്തലുമായി ഗവേഷകന്‍ രംഗത്തെത്തിയിരിക്കുന്നു. എല്ലാം രോഗങ്ങളെയും പ്രതിരോധിക്കാന്‍ കഴിവുള്ള ബാക്ടീരയാണ് കണ്ടെത്തിയിരിക്കുന്നത്.

ഏകദേശം 35 ലക്ഷം വര്‍ഷം പഴക്കമുള്ള ബാക്ടീരിയ ശരീരത്തില്‍ കുത്തിവെച്ചാല്‍ രോഗങ്ങളെ ഭയക്കേണ്ടതില്ലെന്നാണ് റഷ്യന്‍ ഗവേഷകന്‍ അവകാശപ്പെടുന്നത്. മോസ്‌കോ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ജിയോക്രയോളജി ഡിപ്പാര്‍ട്മെന്റ് മേധവിയായ അനതോളി ബ്രൗച്ച്കോവാണ് തന്റെ ശരീരത്തില്‍ തന്നെ ബാക്ടീരിയയെ കുത്തിവെച്ച് പരീക്ഷണം നടത്തിയത്. രോഗങ്ങളെ എല്ലാം ഇതിലൂടെ തടയാന്‍ സാധിച്ചെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൈബീരിയയില്‍ നിന്നാണ് 35 ലക്ഷം വര്‍ഷം പഴക്കുമുള്ള ബാക്ടീരിയയെ കണ്ടെത്തിയത്. പരീക്ഷണത്തിന്റെ ഭാഗമായി ശരീരത്തില്‍ കുത്തിവയ്ക്കുകയായിരുന്നു. നേരത്തെ ഇത്തരം ബാക്ടീരിയകളെ എലികളിലും മനുഷ്യരുടെ ബ്ലഡ് സെല്ലുകളിലും കുത്തിവെച്ച് പരീക്ഷിച്ചിരുന്നു. അതേസമയം, ഇത്തരമൊരു പരീക്ഷണത്തിനു വേറെ വഴിയില്ലായിരുന്നു. അതിനാലാണ് സ്വയം മുന്നോട്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
സൈബീരിയയിലെ ജലാശയത്തിലും അന്തരീക്ഷത്തിലും ഈ ബാക്ടീരിയയെ നേരത്തെ കണ്ടെത്തിയിരുന്നു. ഈ ബാക്ടീരിയയുടെ സാന്നിധ്യം കൊണ്ട് ഇവിടത്തെ മനുഷ്യര്‍ക്ക് മറ്റുള്ള രാജ്യങ്ങളിലുള്ളവരേക്കാള്‍ ആയുസ് കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ബാക്ടീരിയകളെ ഒരിക്കലും ഭയക്കേണ്ടതില്ലെന്നും ആരോഗ്യത്തിനു ഒന്നും സംഭവിക്കില്ലെന്നും ഇദ്ദേഹം ഉറപ്പുനല്‍കുന്നു.

Top