കാസര്‍കോട് : കേരളത്തില്‍ വര്‍ഗീഷ വിഷം ചീറ്റുന്ന പ്രസംഗം നടത്തി കുപ്രസദ്ധിയാര്‍ഡജ്ജിച്ച ഹിന്ദു ഐക്യവേദി നേതാവ് ശശികല ഒടുവില്‍ നിയമത്തിന്റെ മുന്നിലേയ്ക്ക്. കാസര്‍കോഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ. പ്രഭാകരനാണ് കേസെടുക്കാന്‍ നിയമോപദേശം നല്‍കിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കെപി ശശികലക്കെതിരെ കേസെടുക്കാനായി ഹോസ്ദുര്‍ഗ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി തോംസണ്‍ മാധ്യമങ്ങളെ അറിയിച്ചു.
കെ.പി ശശികലയുടെ മതവിദ്വേഷ പ്രസംഗങ്ങള്‍ ചൂണ്ടിക്കാട്ടി പ്രസംഗത്തിന്റെ സിഡികളും ലിങ്കുകളും സഹിതം ഈ മാസം 15നായിരുന്നു കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ്അഡ്വ.സി ഷുക്കൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. മുസ്ലിംലീഗ് നേതാവും എം.ജി യൂണിവേഴ്സിറ്റി പ്രൊ വൈസ്ചാന്‍സിലര്‍ ഷീന ഷുക്കൂറിന്റെ ഭര്‍ത്താവുമാണ് പാരാതിക്കാരന്‍. മതവിദ്വേഷ പ്രസംഗം നടത്തിയ സലഫി പ്രഭാഷകന്‍ ഷംസുദ്ദീന്‍ പാലത്തിനെതിരെയും അഡ്വ.ഷുക്കൂര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ യുഎപിഎ ചുമത്തി കേസെടുത്ത് അന്വേഷണം നടന്നു വരികയാണ്.
കഴിഞ്ഞ 12 ദിവസമായി പരാതി ലഭിച്ചെങ്കിലും ശശികല ടീച്ചര്‍ക്കെതിരെ പൊലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ കടുത്ത പ്രതിഷേധമുയരുന്നതിനിടയിലാണ് ശശികലയ്‌ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായിരിക്കുന്നത്. പരാതി ലഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശശികലക്കെതിരെയുള്ള നടപടി വൈകിപ്പിച്ചതില്‍ സര്‍ക്കാറിനെതിരെയും കടുത്ത ആക്ഷേപം ഉയര്‍ന്നിരുന്നു. നിയമോപദേശത്തില്‍ ചാരിയെങ്കിലും പൊലീസ് ശശികലക്കെതിരെ കേസെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ മത വിഭാഗങ്ങളെ അവേഹേളിക്കുന്നതും മതവിദ്വേഷം വളര്‍ത്തുന്നതുമായ 12 ലിങ്കുകളും ഇവ ഡൗണ്‍ലോഡ് ചെയ്ത് കോപ്പി ചെയ്ത സിഡികളും സഹിതമായിരുന്നു ഷുക്കൂര്‍ വക്കീല്‍ പരാതി നല്‍കിയിട്ടുള്ളത്. സാധാരണ ഹിന്ദു വിശ്വാസികളെ പ്രകോപിപ്പിക്കുന്നതിനും ഒത്തൊരുമിച്ച് ജീവിക്കുന്ന കേരളീയരെ അകറ്റാനും പരസ്പരം ശത്രുതയുണ്ടാക്കുവാനും ഉദ്ദേശിച്ചുള്ളതുമാണ് പ്രസംഗങ്ങളെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്ത് ,ഒഡീഷ, യു.പി എന്നിവിടങ്ങളിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തും തരത്തില്‍ മാറാട് നടത്തിയ പ്രസംഗം, മദര്‍തരേസയെ ആക്ഷേപിക്കുകയും മതം മാറ്റാന്‍ വന്ന കാട്ടുകള്ളിയാണെന്നും പറഞ്ഞ് നടത്തിയ പ്രസംഗം, ഏറ്റവും ഒടുവില്‍ മുസ്ലിം, ക്രിസ്ത്യന്‍, ഹിന്ദു കടലുകളെ കുറിച്ചു നടത്തിയ പ്രസംഗം എന്നിവയുടെ ലിങ്കുകളും പരാതിയില്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പ്രഭാഷണം നടത്തുന്ന ശശികലയുടെ നിരവധി പ്രസംഗങ്ങളുടെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് തെളിവുകളായി നല്‍തിയായിരുന്നു പരാതി നല്‍കിയത്.