ആറുകോടിയുടെ കുഴല്‍പ്പണവുമായി മലപ്പുറത്ത് അഞ്ച് പേര്‍ പിടിയില്‍

മലപ്പുറം: ആറുകോടി രൂപയുടെ കുഴല്‍പണവുമായി മലപ്പുറം സ്വദേശികളായ അഞ്ചുപേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലേക്ക് കടത്തിക്കൊണ്ടുവരികയായിരുന്ന 2.89കോടി രൂപയും മൂന്ന് കിലോ സ്വര്‍ണക്കട്ടികളുമാണ് പിടിച്ചെടുത്തത്.

പെരിന്തതല്‍മണ്ണ പാതായിക്കര മലാപറമ്പത്ത് വിനോദ്കുമാര്‍(41) എന്ന വിനു, രാമപുരം സ്‌കൂള്‍പടി കുന്നത്തൂര്‍ റഷീദ്(47), പാതാക്കര തണ്ണീര്‍പന്തല്‍ കല്ലുവെട്ട്കുഴിയില്‍ മനോജ്(39) എന്ന മനു, രാമപുരം സ്‌കൂള്‍പടി പയ്യാരക്കല്‍ മുഹമ്മദ് സജിന്‍(32), മക്കരപ്പറമ്പ് പോത്തുണ്ട് വേങ്ങശേരി മുഹമ്മദലി(58) എന്ന കുട്ട്യാപ്പ എന്നിവരാണ് പിടിയിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാരുതി എസ്.എക്‌സ്.ഫോര്‍ കാറിന്റെ പിന്‍സീറ്റിനും ഡിക്കിക്കുമിടയിലെ പ്രത്യേക അറയിലാണ് പണവും സ്വര്‍ണവും സൂക്ഷിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വാളയാര്‍ ചെക്‌പോസ്റ്റ് മുതല്‍ പൊലീസ് സംഘം ഇവരെ പിന്തുടരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് വാഹനം തടഞ്ഞുനിര്‍ത്തി പൊലീസ് പ്രതികളെ പിടികൂടിയത്.

Top