കള്ളപ്പണം പൊന്നിലേക്ക് ..നട്ടം തിരിഞ്ഞ് കേന്ദ്രം .ഹവാലക്കാരും കള്ളക്കടത്തുകാരും ഇന്ത്യയിലേയ്ക്കുള്ള സ്വര്‍ണ കള്ളക്കടത്ത്‌ കൊഴുപ്പിക്കുന്നു

ദുബായ്‌:പിന്‍വലിച്ച നോട്ടുകളില്‍ ഇതുവരെ തിരിച്ചുവന്നത് എത്രയാണ് ..?പിന്‍വലിച്ചത് 15.44 ലക്ഷം കോടി രൂപയ്ക്കുള്ള കറന്‍സി.ഡിസംബര്‍ 19 വരെയേ റിസര്‍വ് ബാങ്ക് കണക്ക് പുറത്തുവിട്ടിട്ടുള്ളൂ.അതനുസരിച്ച് മടങ്ങിയെത്തിയതു 12.44 ലക്ഷം കോടി. അനൗപചാരിക കണക്ക് പ്രകാരം 14 ലക്ഷം കോടിയില്‍പരം മടങ്ങിയെത്തി. അതായതു 90 ശതമാനത്തിലധികം.അപ്പോള്‍ കള്ളപ്പണം എവിടെ എന്ന ചോദ്യമുയരാം. രാജ്യത്തെ പണത്തില്‍ 30 ശതമാനം വരെ കള്ളപ്പണമാണെന്നായിരുന്നു നിഗമനം. അവ ഇതാ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ എത്തി.അക്കൗണ്ടില്‍ ചെന്നാല്‍ കണക്കായി; നികുതി ബാധ്യത ഉണ്ടെങ്കില്‍ അതടയ്ക്കാം. അതോടെ കള്ളപ്പണം വെളുക്കും.
അങ്ങനെയെങ്കില്‍ കള്ളപ്പണത്തിന് എന്തു സംഭവിച്ചു? കള്ളപ്പണത്തില്‍ സിംഹഭാഗവും ഭൂമിയിലും കെട്ടിടത്തിലും സ്വര്‍ണത്തിലും ആഡംബര വസ്തുക്കളിലുമായിരുന്നു. അതു ഭദ്രമായി തുടരുന്നു. കുറേ വിദേശത്തുണ്ട്. അതും ഭദ്രം.

അങ്ങനയുള്ള ഞെട്ടിക്കുന്ന കണക്കാണ് പുറത്തുവരുന്നത് . ഇന്ത്യയിലെ ലക്ഷക്കണക്കിനു കോടി രൂപയുടെ കള്ളപ്പണം കള്ളക്കടത്തു സ്വര്‍ണമായി രൂപാന്തരപ്പെടുന്നു. കള്ളപ്പണക്കാര്‍ ഇതിനായി ഗള്‍ഫ്‌ രാജ്യങ്ങളിലേയും മൊറോക്കോയിലേയും നൈജീരിയയിലേയും കള്ളക്കടത്തു മാഫിയകളുടെയും ഹവാലാസംഘങ്ങളുടെയും സഹായം തേടിയതായി ഇന്റര്‍പോള്‍ ഇതിനകം തന്നെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചുകഴിഞ്ഞതായാണ്‌ സൂചന.GOLDD
ആന്റി കറപ്ഷന്‍ റിസോഴ്സ്‌ സെന്റര്‍, വണ്‍ ഇന്ത്യാ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്സ്‌ ഫോഴ്സ്‌ എന്നിവയും കള്ളപ്പണം മഞ്ഞലോഹമാക്കാനുള്ള ഈ പുതിയ തന്ത്രത്തെ സ്ഥിരീകരിക്കുന്നു. എന്നാല്‍ നോട്ടുവേട്ടയില്‍ മാത്രം കേന്ദ്രീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നോട്ടു റദ്ദാക്കലിനുശേഷം കള്ളക്കടത്തു സ്വര്‍ണവേട്ട നിര്‍ത്തിവച്ചത്‌ സംശയങ്ങള്‍ ബലപ്പെടുത്തുന്നുവെന്നാണ്‌ ആന്റി കറപ്ഷന്‍ റിസോഴ്സ്‌ സെന്ററിന്റെ ഒരു വക്താവ്‌ ടെലിഫോണ്‍ അഭിമുഖത്തില്‍ ‘ജനയുഗ’ത്തോട്‌ അഭിപ്രായപ്പെട്ടത്‌. ഇതിനകം പുറത്തിറങ്ങിയ 2,000, 500 രൂപ നോട്ടുകളില്‍ നല്ലൊരു പങ്കും കള്ളപ്പണക്കാരുടെ പക്കല്‍ എത്തിക്കഴിഞ്ഞുവെന്നാണ്‌ അദ്ദേഹം നല്‍കുന്ന സൂചന. ഇപ്പോള്‍ നടന്നുവരുന്ന നോട്ടുവേട്ട അതിലേയ്ക്കാണ്‌ വിരല്‍ചൂണ്ടുന്നതെന്നും ഈ കേന്ദ്രങ്ങള്‍ പറയുന്നു.gold karipoor
ഇപ്രകാരം വെളുപ്പിച്ച ലക്ഷക്കണക്കിനു കോടിയുടെ പണം ഭൂമിയിലോ നിര്‍മാണമേഖലയിലോ നിക്ഷേപിച്ചാല്‍ കണക്കു ബോധ്യപ്പെടുത്തേണ്ടിവരുമെന്നതിനാലാണ്‌ സ്വര്‍ണനിക്ഷേപമായി രൂപാന്തരപ്പെടുത്താനുള്ള പുതിയ തന്ത്രം മെനഞ്ഞിരിക്കുന്നത്‌. ഹവാലാ മാഫിയകളും സ്വര്‍ണം കള്ളക്കടത്തു സംഘങ്ങളോടൊപ്പം കള്ളപ്പൊന്നുകടത്തില്‍ കൈകോര്‍ത്തിരിക്കുന്നതാണ്‌ പുതിയ പ്രതിഭാസം. പുതിയ നോട്ടുകള്‍ക്ക്‌ നാട്ടിലെ ഈ സംഘങ്ങള്‍ കുറഞ്ഞ വിലയ്ക്ക്‌ കള്ളക്കടത്തു സ്വര്‍ണം പകരം നല്‍കും. ഗള്‍ഫിലെ ഏറ്റവും വലിയ സ്വര്‍ണ വിപണികളില്‍ വില്‍പ്പന 25 ശതമാനത്തോളം ഇടിഞ്ഞതിനെത്തുടര്‍ന്ന്‌ സ്വര്‍ണവില സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്നതും കള്ളക്കടത്തുകാര്‍ക്ക്‌ അനുഗ്രഹമായി. ഈ അനുകൂല കാലാവസ്ഥയില്‍ കള്ളപ്പണം മഞ്ഞയാക്കുന്നതും എളുപ്പമായി.
ഈയടുത്ത ദിവസങ്ങളില്‍ തിരുപ്പതി ട്രസ്റ്റ്‌ അംഗം ശേഖര്‍ റെഡ്ഡിയില്‍ നിന്നും തമിഴ്‌നാട്‌ ചീഫ്‌ സെക്രട്ടറി പി രാംമോഹനറാവുവില്‍ നിന്നും പിടിച്ചെടുത്ത ഒന്നര ടണ്ണോളം സ്വര്‍ണം കള്ളക്കടത്തായി ഡിസംബര്‍ ആദ്യവാരം ഇന്ത്യയില്‍ എത്തിയതാണെന്ന കണ്ടെത്തല്‍ ഇന്റര്‍പോള്‍ ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും ആന്റി കറപ്ഷന്‍ റിസോഴ്സ്‌ സെന്റര്‍ വെളിപ്പെടുത്തുന്നു. പുറത്താക്കപ്പെട്ട താന്‍ തന്നെയാണ്‌ ഇപ്പോഴും ചീഫ്‌ സെക്രട്ടറിയെന്ന്‌ റാവു അവകാശപ്പെട്ടതും ദുരൂഹമായി.
ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നുള്ള കള്ളക്കടത്തു സ്വര്‍ണത്തിന്റെ ഇന്ത്യയിലേയ്ക്കുള്ള പുതിയ ഇടനാഴികള്‍ സൗദി അറേബ്യയും മൊറോക്കോയും നൈജീരിയുമാണെന്ന്‌ ഇന്റര്‍പോള്‍ കരുതുന്നു. ഇപ്രകാരം കടത്തുന്ന സ്വര്‍ണം കള്ളപ്പണക്കാര്‍ക്ക്‌ പൂഴ്ത്തിവയ്ക്കാനും എളുപ്പമാണ്‌.gold

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വേട്ടകള്‍ പൂര്‍ണമായി ശമിക്കുന്നതോടെ ഈ സ്വര്‍ണശേഖരം വിപണിയിലിറക്കി കള്ളപ്പണം വെളുപ്പിക്കുന്ന തന്ത്രമാണ്‌ അരങ്ങേറാന്‍ പോകുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കള്ളപ്പൊന്നു വിറ്റ പണംകൊണ്ട്‌ മാഫിയകള്‍ക്ക്‌ ഹവാലാ ഇടപാടും സ്വര്‍ണ കള്ളക്കടത്തും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.ഗള്‍ഫ്‌ രാജ്യങ്ങളിലെ സ്വര്‍ണവിപണികള്‍ ഇന്ത്യന്‍ കറന്‍സിയുടെ നിര്‍മൂല്യവല്‍ക്കരണത്തിനുശേഷം കടുത്ത മാന്ദ്യത്തിലാണെങ്കില്‍ കള്ളക്കടത്തു സ്വര്‍ണത്തിന്റെ അളവറ്റ ഉറവിടം ഏതെന്ന സമസ്യയും ഉത്തരമില്ലാതെ നിലനില്‍ക്കുന്നുവെന്നാണ്‌ ദുബായ്‌ ഗോള്‍ഡ്‌ ആന്‍ഡ്‌ ജൂവലറി വൃത്തങ്ങള്‍ ആശ്ചര്യം പ്രകടിപ്പിക്കുന്നത്‌. ഇന്ത്യയില്‍ കള്ളക്കടത്തു സ്വര്‍ണവേട്ട ഏകദേശം സ്തംഭനാവസ്ഥയിലാക്കിയത്‌ കള്ളപ്പണം വെളുപ്പിക്കാന്‍ മോഡി സര്‍ക്കാര്‍ തുറന്നുകൊടുത്ത പുതിയൊരു കവാടമാണെന്ന ആരോപണവും ഉയരുന്നു.

Top