ദില്ലി: എച്ച്ഡിഎഫ്‌സി വായ്പാ പലിശയുടെ അടിസ്ഥാന നിരക്കു കുറച്ചു. 0.25 ശതമാനം കുറച്ച് 9.65% എന്ന നിലയിലാണ് ഇപ്പോള്‍ പലിശ. വനിതകള്‍ക്ക് 9.6 ശതമാനമായും പലിശയില്‍ കുറവു വരുത്തിയതായി ബാങ്ക് അറിയിച്ചു.
9.9 ശതമാനത്തില്‍നിന്നാണ് 9.65 ആയി പലിശ കുറച്ചത്. വനിതകള്‍ക്ക് നേരത്തെ 9.85 ശതമാനമായിരുന്നു പലിശ നിരക്ക്. പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍വന്നു.
റിസര്‍വ് ബാങ്ക് റീപോ നിരക്കില്‍ കുറവു വരുത്തിയതിനു പിന്നാലെ രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്വകാര്യ ബാങ്കുകള്‍ വായ്പാ പലിശ നിരക്കില്‍ കുറവു വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ എച്ച്ഡിഎഫ്‌സിയും പലിശ കുറച്ചിരിക്കുന്നത്.