എയിംസ് പ്രവേശന പരീക്ഷ; ശിരോവസ്ത്രം വിലക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: എയിംസ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ ശിരോവസ്ത്രം ധരിക്കുന്നതില്‍ തടസ്സമില്ലെന്ന് എയിംസ് ഹൈക്കോടതിയെ അറിയിച്ചു. പരീക്ഷയ്ക്ക് ഒരുമണിക്കൂര്‍ മുമ്പ് പരിശോധനകള്‍ക്ക് വിധേയമായാല്‍  മതവിശ്വാസികള്‍ക്ക് ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതാം. എയിംസിന്റെ നിയമാവലിയില്‍  ഇക്കാര്യമുണ്ടെന്നും എയിംസ് വ്യക്തമാക്കി.

മെയ് 28 ന് നടക്കുന്ന പരീക്ഷ എഴുതാന്‍ ഹാജരാകുന്ന കുട്ടികള്‍ ശിരോ വസ്ത്രമോ തകലപ്പാവോ ധരിക്കാന്‍ പാടില്ലെന്ന നിബന്ധന റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റ്യുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും എംഎസ്എഫ് വനിതാ സംഘടനകളും ചില വിദ്യാര്‍ത്ഥികളും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top