അമിത രോമവളർച്ചയുണ്ടോ..? എങ്കിൽ നിങ്ങളൊരു രോഗിയാകാം

ഹെൽത്ത് ഡെസ്‌ക്

ന്യൂഡൽഹി: കൗമാരക്കാരായ പെൺകുട്ടികൾ അനുഭവിക്കുന്ന വലിയൊരു പ്രശ്നമാണ് അനാവശ്യ രോമ വളർച്ച. സ്തനങ്ങൾക്കു ചുറ്റും നെഞ്ച് ഭാഗത്തുമുണ്ടാകുന്ന രോമ വളർച്ച ചിലരെ കടുത്ത മാനസിക പ്രശ്നത്തിലേക്ക് വരെ തള്ളിയിട്ടെന്നുവരും. പുരുഷഹോർമോണായ ആൻഡ്രജന്റെ ഉത്പാദനം കൂടുന്നതാണ് സ്ത്രീകളിൽ അമിത രോമവളർച്ചയ്ക്ക് കാരണം. ആർത്തവത്തിനു ശേഷമാണ് ഇതു കണ്ടുവരുന്നത്. ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയുമാണ് ഈ പ്രശ്നം വ്യാപകമാകാൻ പ്രധാന കാരണം.
പെൺകുട്ടികളിലെ അമിത രോമവളർച്ചയെ ഹെയർസ്യുട്ടിസം എന്നാണ് അറിയപ്പെടുന്നത്. വന്ധ്യതയ്ക്ക് കാരണമായ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (പി.സി.ഓ.ഡി) ഉള്ളവരിൽ ഇത്തരത്തിൽ രോമവളർച്ച കാണാറുണ്ട്. അതിനാൽ സ്‌കാൻ ചെയ്ത് രോമവളർച്ചയുടെ യഥാർഥ കാരണം കണ്ടെത്തുന്നത് നന്നായിരിക്കും. രോമനിർമാർജനത്തിന് ലേപനങ്ങളും വാക്സിങ്ങും ബ്ലീച്ചിംഗും ഉണ്ടെങ്കിലും സ്തനരോമങ്ങൾ നീക്കം ചെയ്യാൻ ഈ മാർഗങ്ങൾ സ്വീകരിക്കാതിരിക്കുകയാണ് നല്ലത്. പാർശ്വഫലങ്ങൾ ഇല്ലാത്ത ലേസർ ചികിത്സയിലൂടെ സ്തനത്തിൽ ഉണ്ടാകുന്ന രോമങ്ങൾ പൂർണമായും നീക്കം ചെയ്യാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top