ആസ്വാദ്യകരമായ സെക്സിന് വേണ്ട മുന്‍ഗണനയെന്ത് ? അതുണ്ടോ ? എന്നാല്‍ എന്താണത് …എന്തെങ്കിലും മുന്‍ഗണനയുണ്ടോ ?ആരോഗ്യ്കരമായ സെക്സിന് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം .ഫൊര്‍പ്ലേ, പ്ലേ, ആഫ്റ്റര്‍പ്ലേ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് സെക്സിനുള്ളത്. ഫൊര്‍പ്ലേ എന്ന പൂര്‍വലീല സെക്സിന്റെ നല്ലൊരു തുടക്കമാണ്. പരസ്പരം ലൈംഗികതയിലേക്ക് ഉണരാന്‍ ഇത് സഹായിക്കുന്നു. തൊട്ടും തലോടിയുമുള്ള സ്പര്‍ശനം, പരസ്പരമുള്ള ആലിംഗനം, ചുംബനം തുടങ്ങിയവ ഫോര്‍പ്ലേയുടെ ഭാഗമാണ്. ഈ സമയത്ത് നടക്കുന്ന സെക്സുമായി ബന്ധപ്പെട്ട സംസാരം പോലും മികച്ച ഫൊര്‍പ്ലേയാണ്.
പരസ്പരമുള്ള താല്പര്യം പോലും മികച്ച ഫൊര്‍പ്ലേയാണ്. പരസ്പരമുള്ള താല്‍പര്യങ്ങളുടെ തിരിച്ചറിവുകളാണ് ഇവിടെ നടക്കുന്നത്. ഈ പൂര്‍വലീലകള്‍ കൃത്യമായി നടന്നാല്‍ സാവധാനം പങ്കാളികളുടെ ഉത്തേജനം വര്‍ധിച്ചുവരും. ഇതിന് ശേഷം വേണം രണ്ടാം ഘട്ടമായ പ്ലേ (യഥാര്‍ഥ ലൈംഗികബന്ധം) ആരംഭിക്കാന്‍. പങ്കാളികളുടെ രതിമൂര്‍ച്ഛയോടെയാണ് ഈ ഘട്ടം അവസാനിക്കുന്നത്.
രതിമൂര്‍ച്ഛയിലൂടെ കിട്ടിയ ശാന്തമായ മാനസികാവസ്ഥയെ പ്രയോജനപ്പെടുത്തണമെങ്കില്‍ അവര്‍ പരസ്പരം പുണര്‍ന്നു കിടക്കുകയോ, സംസാരിക്കുകയോ ഒക്കെ ചെയ്യണം. ഈ കാര്യങ്ങള്‍ പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ആഴത്തില്‍ ഉറപ്പിക്കാന്‍ സഹായിക്കും. ഈ മൂന്നാം ഘട്ടത്തെ ആഫ്റ്റര്‍ പ്ലേ എന്നു പറയുന്നു. ഒന്നിന് പിറകെ ഒന്നെന്ന നിലയില്‍ മൂന്നും പൂര്‍ത്തിയാകുമ്പോഴെ ലൈംഗികബന്ധം ആസ്വാദ്യകരമാം വിധം ലക്ഷ്യത്തിലെത്തി എന്നു പറയാനാവൂ.
സെക്‌സ് ആസ്വദിക്കാന്‍ താല്‍പര്യമില്ലാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ എല്ലാവര്‍ക്കും ഇതിന് സാധിക്കാറില്ല. സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ക്കുപോലും സംതൃപ്തി ലഭിക്കാറില്ല. സെക്‌സ് ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. സെക്‌സിന് മുന്‍പ് കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനമാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കാണിക്കുന്നു.
സെക്‌സിന് മുന്‍പ് ഉപേക്ഷിക്കേണ്ട ഭക്ഷണങ്ങളുണ്ട്. അവയില്‍ ചിലത് ഇതാ…
മാംസം
മാംസാഹാരം കരുത്ത് നല്‍കുമെന്നാണ് പൊതുവേയുളള വിശ്വാസം. എന്നാല്‍ സെക്‌സ് ആസ്വദിക്കണമെങ്കില്‍ മാംസാഹാരം തീര്‍ച്ചായായും ഒഴിവാക്കണം. ദഹനത്തെ ബാധിക്കുന്ന എന്നതാണ് മാംസാഹാരത്തിന്റെ കുഴപ്പം. സെക്‌സില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് എപ്പോഴും ലളിതഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക.
മദ്യം
ചെറിയ അളവില്‍ മദ്യം കഴിക്കുന്നത് ദോഷമല്ല. എന്നാല്‍ മദ്യം കഴിക്കുന്നതിന്റെ അളവ് കൂടിയാല്‍ കിടപ്പറയില്‍ നിരാശമാത്രമാണ് ബാക്കിയാവുക. നിങ്ങളുടെ നിരാശമാത്രമല്ല, പങ്കാളിയില്‍ ഉണ്ടാക്കുന്ന അതൃപ്തി നിങ്ങളുടെ ജീവിതത്തെ തന്നെ ബാധിച്ചേക്കാം. കിടപ്പറയിലെ നിമിഷങ്ങള്‍ ആനന്ദകരമാക്കാന്‍ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക.
പാലുല്‍പ്പന്നങ്ങള്‍
പാലും പാലുല്‍പ്പന്നങ്ങളും ആസ്വദ്യകരമായ സെക്‌സിന് പ്രതിബന്ധമുണ്ടാക്കും. പാലും പാലുല്‍പ്പന്നങ്ങളും ആരോഗ്യത്തിന് നല്ലതാണെങ്കിലും സെക്‌സിന് മുന്‍പ് കഴിക്കുന്നത് ഒഴിവാക്കുക.
സവാള
സവാള എല്ലാവരുടെയും ഭക്ഷണത്തിന്റെ ഭാഗമാണ്. സെക്‌സിന് മുന്‍പ് സവോള കഴിക്കുന്നത് ഉപേക്ഷിക്കുക. സവോളയുടെ ഗന്ധം പങ്കാളിയില്‍ മടുപ്പുളവാക്കാന്‍ കാരണമാവും. സവോളയോടൊപ്പം ഇഞ്ചി, വെളുത്തുളളി, കായങ്ങള്‍ തുടങ്ങിയവയും ഒഴിവാക്കുക.
ച്യുയിംഗം
ച്യുയിംഗം പലരുടെയും ജീവിതത്തിന്റെ ഭാഗമാണ്. ച്യുയിംഗം ഗ്യാസിന്റെ കുഴപ്പങ്ങള്‍ക്ക് കാരണമാവും. മാത്രമല്ല, ഇതിന്റെ ഗന്ധം നിങ്ങളുടെ പങ്കാളിക്ക് താല്‍പര്യമില്ലാത്ത ഒന്നായേക്കാം.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/