പല ശാരീരിക ഘടകങ്ങളും സെക്‌സിനിടയില്‍ വേദനയുണ്ടാക്കാം. എന്നാല്‍, ധാരാളം പേരില്‍ മാനസിക പ്രശ്‌നങ്ങളുടെ ഭാഗമായി ലൈംഗികബന്ധത്തിനിടെ വേദനയുണ്ടാകുന്നു. ഇത് കൂടുതലും കണ്ടുവരുന്നത് സ്ത്രീകളിലാണ്. മറ്റു ശാരീരികപ്രക്രിയകള്‍ പോലെയല്ല ലൈംഗിക പ്രവര്‍ത്തനത്തെ മാനസികനില വളരെ പെട്ടെന്ന് ബാധിക്കാം. പല രീതികളിലാണ് മാനസിക സമ്മര്‍ദ്ദം ലൈംഗികതയെ സ്വാധീനിക്കുന്നത്.
ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴുള്ള വേദനയില്‍ മാനസികാവസ്ഥയ്ക്ക് വലിയ പങ്കുണ്ട്. ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് ഇത്തരത്തില്‍ മാനസികപ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ യോനി കവാടത്തിലെ പേശികള്‍ വലിഞ്ഞുമുറുകുന്നതിലേക്കും അതുവഴി വേദനയുണ്ടാകുകയും ചെയ്യും. സ്ത്രീകളില്‍ കാണപ്പെടുന്ന ഈ അവസ്ഥയെ ‘വജൈനസ്മിസ്’ എന്നാണ് വിളിക്കുന്നത്.
കൗണ്‍സിലിങ്ങാണ് ഇതിന് പരിഹാരമായുള്ളത്. പങ്കാളികള്‍ രണ്ട് പേരും കൗണ്‍സിലിംഗിന് വിധേയരാകേണ്ടി വരാം. ഈ വിഷയങ്ങള്‍ കൂടി കൈകാര്യം ചെയ്യുന്ന സൈക്കോളജിസ്റ്റുകളെയോ സൈക്യാട്രിസ്റ്റുകളെയോ ഇതിനായി സമീപിക്കാം.
എന്നാല്‍, സെക്‌സിനിടയിലെ വേദന എല്ലായ്‌പോഴും ‘വജൈനസ്മിസ്’ തന്നെയാകണമെന്നില്ല. യോനീ നാളത്തിലെ അണുബാധയോ പൂപ്പല്‍ ബാധയോ മൂത്രനാളത്തിലെ അണുബാധയോ പോലുള്ള പ്രശ്‌നങ്ങളും വേദനയുണ്ടാക്കാം.
കൗമാരത്തിലും യൗവനത്തിലുമൊക്കെ സാധാരണയായുള്ള ശീലമാണ് സ്വയംഭോഗം. അമിതമായ ലൈംഗികചിന്ത മനസിനെ അലട്ടുമ്പോള്‍ താത്ാലിക ശമനം ലഭിക്കാന്‍ സ്വയംഭോഗം സഹായിക്കും, എന്നാല്‍ ദിവസത്തില്‍ തന്നെ പലതവണ ചെയ്യുന്നത് ‘അഡിക്ഷന്‍’ ആയി മാറാം. കൗമാരത്തിലാണെങ്കിലും യൗവനത്തിലാണെങ്കിലും പഠനം, കായികാധ്വാനം, സൗഹൃദങ്ങള്‍- സാമൂഹികബന്ധങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ ഇതുമൂലം കഴിയാതെ പോകാം. സാമൂഹികമായ ഉള്‍വലിവും ഇതുമൂലമുണ്ടാകാം.
ദാമ്പത്യത്തില്‍ ലൈംഗികത ആസ്വാദ്യകരമാക്കാന്‍ ശാരീരിക- മാനസികാരോഗ്യ ശീലങ്ങള്‍, പങ്കാളിയുമായി ആരോഗ്യകരമായ ബന്ധവും സൗഹൃദവും, വ്യക്തിശുചിത്വം എന്നിവയ്ക്ക് വലിയ പങ്കുണ്ട്. സ്ത്രീകളും പുരുഷന്മാരും ഒരേപോലെ പരിഗണിക്കേണ്ടതാണിത്. പുരുഷന്മാര്‍ ലിംഗം വൃത്തിയാക്കുമ്പോള്‍ ശരിയായ വിധമല്ലെങ്കില്‍ അണുബാധയ്ക്കു സാധ്യതയുണ്ട്.
ലൈംഗികതയെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു മാനസികപ്രശ്‌നമാണ് ഉത്കണ്ഠ. ഉത്കണ്ഠയുണ്ടാകുമ്പോള്‍ അഡ്രിനാലിന്‍ ഹോര്‍മോണില്‍ വ്യത്യാസം വരികയും ഇത് ലൈംഗികാവയങ്ങളുടെ വരെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. എന്നാല്‍, ഉത്കണ്ഠ ലൈംഗികതയെക്കുറിച്ച് തന്നെയുള്ളതാണെങ്കില്‍ അത് കൂടുതലായി ലൈംഗികബന്ധത്തെ ബാധിക്കാം. കൗണ്‍സിലിങ്ങും തെറാപ്പിയും തന്നെയാണ് ഇതിനുമുള്ള പരിഹാരം.
സുഖകരമായ ലൈംഗികജീവിതം നയിക്കാന്‍ ആദ്യം നിങ്ങളുടെ ലൈംഗിക പ്രശ്‌നത്തിന്റെ ഉറവിടം കണ്ടെത്തണം. ഇത് പലരീതിയിലുള്ള കാരണങ്ങളാകാം. സാമ്പത്തികകാര്യങ്ങള്‍ വരെ ഇതിലുണ്ട്്. ഏത് തരം പ്രശ്‌നവും ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. സ്വയം മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടണം. അല്ലെങ്കില്‍ ലൈംഗികജീവിതത്തോട് വിരക്തിയുണ്ടാകാന്‍ ഇതു കാരണമാകും.