ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരായ ആരോപണം;പരാതിക്കാരന്‍ ഹരിദാസ് പണം നൽകിയെന്ന് പറയുന്ന ദിവസം അഖിൽ മാത്യു പത്തനംതിട്ടയിൽ; തെളിവുകള്‍ പുറത്ത്

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരായ ആരോപണത്തില്‍ പരാതിക്കാരന്‍ ഹരിദാസിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഏപില്‍ 10ന് മന്ത്രിയുടെ പി എ അഖില്‍ മാത്യുവിന് പണം നല്‍കി എന്നതായിരുന്നു പരാതിക്കാരനായ ഹരിദാസന്റെ വാദം. എന്നാല്‍ ഏപ്രില്‍ 10 ന് അഖില്‍ മാത്യു തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. അന്നേദിവസം അഖില്‍ മാത്യു പത്തനംതിട്ട മൈലപ്രയില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

അതേസമയം ആരോപണത്തില്‍ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യുവിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. ആയുഷില്‍ താല്‍ക്കാലിക നിയമനത്തിന് അഖില്‍ സജീവ് എന്നൊരാള്‍ പണം വാങ്ങിയെന്ന് മലപ്പുറം സ്വദേശിയായ ബാസിദാണ് ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തി പ്രൈവറ്റ് സെക്രട്ടറിയോട് പരാതിപ്പെട്ടത്. നിപാ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട്ടായിരുന്ന മന്ത്രി തിരിച്ചെത്തിയതോടെ പരാതി എഴുതിത്തരാന്‍ നിര്‍ദേശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, കഴിഞ്ഞ 13ന് രജിസ്റ്റേഡ് തപാലായി ഹരിദാസന്‍ എന്നയാളില്‍നിന്നാണ് പരാതി ലഭിച്ചത്. ഇദ്ദേഹത്തിന്റെ മരുമകള്‍ക്ക് ആയുഷ് മിഷനില്‍ മലപ്പുറം ജില്ലയില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസറായി നിയമനം നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയതായാണ് ആരോപണം. പത്തനംതിട്ട സ്വദേശി അഖില്‍ സജീവനാണ് പണം ആവശ്യപ്പെട്ടതെന്നും പറയുന്നു.

Top