ഗർഭിണിയാകാൻ ഈ പൊസിഷൻ: ഗർഭസാധ്യത വർധിപ്പിക്കുന്ന ലൈംഗിക പൊസിഷൻ കണ്ടെത്തി ശാസ്ത്രലോകം

ഹെൽത്ത് ഡെസ്‌ക്

ലണ്ടൻ: ഒരു കുഞ്ഞിക്കാല് കാണുക എന്നത് ഏതൊരു ദമ്പതികളെയും സംബന്ധിച്ച് ഏറെ സന്തോഷ്‌കരമായ കാര്യമാണ്. കുട്ടികളുണ്ടാകാനായി ചികിത്സകളും പ്രാർഥനകളുമായി നടക്കുന്ന നിരവധി ദമ്പതിമാരുണ്ട്. ഇവർക്ക് ആശ്വാസമാകുന്ന വാർത്തയാണ് ഇപ്പോൾ ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികൾക്ക് ഗർഭധാരണ സാധ്യത വർധിപ്പിക്കാൻ സെക്‌സ് പൊസിഷൻ കണ്ടെത്തി ലൈംഗിക ശാസ്ത്രജ്ഞർ. ഗർഭധാരണ സാധ്യത വർധിപ്പിക്കാൻ ചില പൊസിഷനുകളിലെ സെക്‌സ് സഹായിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. മിഷണറി, ഡോഗി എന്നീ രീതികളിൽ ബന്ധപ്പെടുന്നത് ഗർഭധാരണത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ഫ്രാൻസിലെ ഗവേഷകർ പറയുന്നു. മിഷണറി രീതിയിലും ഡോഗി രീതിയിലും ജനനേന്ദ്രിയം ഗർഭാശയമുഖം വരെ എത്തുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. ബന്ധപ്പെട്ടശേഷം ഉടൻതന്നെ ടോയ്‌ലറ്റിൽപോകുന്നതും നല്ലതല്ലെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.ബീജം നേരിട്ട് അണ്ഡാശയത്തിലേക്ക് എത്താനുള്ള സാധ്യത കൂട്ടുന്നുവെന്നതിനാലാണ് മിഷണറി പൊസിഷൻ കൂടുതൽ സ്വീകാര്യമാണെന്ന് ഗവേഷകർ പറയുന്നത്. ഡോഗി രീതിയിലും പുരുഷ ജനനേന്ദ്രിയം ഗർഭാശയ മുഖത്തെത്തുമെന്ന് ഗവേഷകർ പറയുന്നു. എന്നാൽ, ബന്ധപ്പെടുമ്‌ബോഴുള്ള പൊസിഷനുകളും ഗർഭസാധ്യതയും തമ്മിൽ കാര്യമായ ബന്ധമിലല്ലെന്ന് വാദിക്കുന്നവരും ഈ രംഗത്തുണ്ട്. ഈ കാര്യത്തിൽ സ്ത്രീകൾ അധികം വിഷമിക്കേണ്ടതില്ലെന്നാണ് ഒഹായോ ക്ലീവ്‌ലൻഡ് ക്ലിനിക്കിലെ ഡോ. ജയിംസ് ഗോൾഡ്ഫാബിന്റെ അഭിപ്രായം. ഈ രണ്ടുരീതികളിലും ബന്ധപ്പെടുന്നത് ഗർഭധാരണ സാധ്യത വർധിപ്പിക്കുമെന്നും ഫ്രാൻസിലെ സിഎംസി ബ്യൂ സോളോയിയിലെ ഗവേഷകർ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉള്ളിലെത്തിയ പുംബീജം അതി്‌ന്റെ ലക്ഷ്യത്തിലെത്തുന്നതുവരെ കിടക്കയിൽത്തന്നെ കിടക്കുക. അതിനാണ് 15 മിനിറ്റെങ്കിലും കാത്തിരിക്കാൻ പറയുന്നത്. വായുവിൽ കാലുകളുയർത്തിപ്പിടിക്കുന്നതും കിടക്കയിൽനിന്ന് ചാടിയിറങ്ങുന്നതും ടോയ്‌ലറ്റിൽപ്പോയി ഇരിക്കുന്നതും ഇതിന് തടസ്സമായി മാറുമെന്നും ഡോ. ജയിംസ് പറയുന്നു. ശാരീരിക ബന്ധത്തിലേർപ്പെടുന്ന ദമ്ബതിമാരുടെ എം.ആർ.ഐ സ്‌കാനിങ്ങിലൂടെയാണ് ഈ പൊസിഷനുകളെ ഗവേഷകർ വിലയിരുതത്തിയത്. ശാരീരികമായി ബന്ധപ്പെട്ടശേഷം പത്തുമുതൽ 15 മിനിറ്റുവരെ കിടക്കയിൽത്തന്നെ കിടക്കുകയാണ് ഏറ്റവും നല്ല രീതിയെന്നും ഡോ. ജയിംസ് പറയുന്നു.ബന്ധപ്പെട്ടശേഷം ഉടൻതന്നെ കിടക്കയിൽനിന്ന് ചാടിയെണിക്കൂക്കുന്നത് അഭികാമ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സ്ത്രീകളുടെ ഗർഭപാത്രം മറിഞ്ഞിരിക്കുകയോ തിരിഞ്ഞിരിക്കുകയോ ചെയ്യുന്നവരിൽ മാത്രമാണ് ചില പൊസിഷനുകൾകൊണ്ട് കൂടുതൽ പ്രയോജനം ലഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ശാരീരികമായി ബന്ധപ്പെടുമ്‌ബോൾ, ബീജം മുകളിലേക്ക് പോകാനുള്ള സാധ്യത കുറയുന്നുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.

Top