![](https://dailyindianherald.com/wp-content/uploads/2016/04/hot-kerla.png)
തിരുവനന്തപുരം: കൊടും ചൂടില്‍ കേരളം വെന്തുരുകുന്നു. ആറു വര്‍ഷത്തിനിടെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ചൂട് മലമ്പുഴയില്‍ രേഖപ്പെടുത്തി. 41.9 ഡിഗ്രി ചൂടാണ് ഇവിടെ രേഖപ്പെടുത്തിയത്. 2010ലും സംസ്ഥാനത്തെ താപനില ഇതേ നിലയിലെത്തിയിരുന്നു. വായുസഞ്ചാരത്തിന്റെ കുറവും മേഘാവൃതമായ ആകാശവുമാണ് ചൂട് ഉയരാന് കാരണമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
കേരളത്തിലെ പല നഗരങ്ങളിലും ഇത്തവണ രേഖപ്പെടുത്തിയത് ചരിത്രത്തിലെ തന്നെ കൂടിയ ചൂടാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കിട്ടിയിരുന്ന വേനല്‍മഴ ഇത്തവണ കുറഞ്ഞതും താപനില വര്‍ദ്ധിക്കുന്നതിന് കാരണമായി. സംസ്ഥാനത്ത് വേനല്‍ മഴ 56 ശതമാനം കുറഞ്ഞതായി കാലാവസ്ഥ വിദഗ്ദ്ധര്‍ പറയുന്നു. ഈ കാലയളവില്‍ 118 മില്ലീമീറ്റര്‍ മഴകിട്ടേണ്ടതാണ്. പക്ഷേ, ആകെ പെയ്തത് 52 മില്ലീമീറ്റര്‍ മാത്രം. മഴയുടെ കുറവ് ഏറ്റവും രൂക്ഷമായത് വടക്കന്‍ ജില്ലകളിലാണ്. കാസര്‍കോട് 99 ശതമാനവും കണ്ണൂരില്‍ 96 ശതമാനവും മഴയുടെ കുറവ് രേഖപ്പെടുത്തി. മലപ്പുറത്തും പാലക്കാടും 92 ശതമാനം വീതവും മഴകുറഞ്ഞു. അടുത്ത രണ്ടാഴ്ച്ച വീണ്ടും ചൂട് വര്‍ദ്ധിക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മേയ് മാസത്തിലും ഇതേ അവസ്ഥ തുടരുമെന്നാണ് വിദഗ്ദ്ധര്‍നല്‍കുന്ന സൂചന.
അതേ സമയം വേനല്‍ കടുത്തതോടെ സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും ജലക്ഷാമം രൂക്ഷമായി. നദികളില്‍ വെള്ളമില്ലാതായതോടെ വളര്‍ത്തു മൃഗങ്ങള്‍ അടക്കം ചത്തു വീഴുകയാണ്. കടുത്ത വേനലില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ ഇടയുള്ളതിനാല്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.