കനത്ത മഴയില്‍ മണ്ണിടിഞ്ഞുവീണ് മൂന്ന് മരണം; ഫ്‌ലാറ്റ് നിര്‍മ്മാണത്തിനായി എടുത്ത കുഴിയിലേയ്ക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു

തിരുവനന്തപുരം: കനത്തമഴയെത്തുടര്‍ന്നു മണ്ണിടിഞ്ഞുവീണു പാങ്ങപ്പാറയില്‍ മൂന്നുമരണം. ഫ്‌ളാറ്റ് നിര്‍മാണത്തിനായി എടുത്ത കുഴിയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഒരാളെ രക്ഷിച്ചു. വേങ്ങോട് സ്വദേശി സുദര്‍ശന (45)നെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരാളുടെ മൃതദേഹം പുറത്തെടുത്തു. ബീഹാര്‍ സ്വദേശി ഹര്‍ണാദ് ബര്‍മനന്‍ (27) ആണ് മരിച്ച ഒരാള്‍. കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ പെട്ടതായി സംശയിക്കുന്നു. മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ചു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top