തീരാനഷ്ടം: സംയുക്ത സൈനിക മേധാവിക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്യം; മൃതദേഹം മദ്രാസ് റെജിമെന്റ് സെന്ററിലെത്തിച്ചു; പൊതു​ദർശനം തുടങ്ങി

ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിബിൻ റാവത്തിനും സംഘത്തിനും രാജ്യത്തിന്റെ ആദരവ്. ഹെലികോപ്ടർ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം ഊട്ടി വെല്ലിംഗ്ടൺ മദ്രാസ് റെജിമെന്റ് സെന്ററിലെത്തിച്ചു.

സൈനിക വാഹനങ്ങളിലാണ് മൃതദേഹം എത്തിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉൾപ്പടെയുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കും. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം വൈകിട്ട് നാല് മണിയോടെ ഡൽഹിയിലെത്തിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഹെലികോപ്ടർ തകർന്നുവീണ സ്ഥലത്തെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. വിംഗ് കമാന്റർ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Top