വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചു; വരനെ തോക്കുചൂണ്ടി വിവാഹ വേദിയില്‍ നിന്നും യുവതി കടത്തിക്കൊണ്ടുപോയി

ബുന്ദേല്‍ഖണ്ഡ്: വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് ആരോപിച്ച് വിവാഹവേദിയില്‍ നിന്ന് വരനെ തോക്കിന്‍മുനയില്‍ യുവതി കടത്തി കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം നടന്നത്. ബുന്ദേല്‍ഖണ്ഡ് സ്വദേശിയായ അശോക് യാദവിനെയാണ് ഇരുപത്തിയഞ്ചുകാരിയായ യുവതി തട്ടിക്കൊണ്ടു പോയത്.

കുറച്ച് മാസങ്ങള്‍ക്കു മുമ്പാണ് അശോക് യാദവും യുവതിയും തമ്മില്‍ പരിചയത്തിയാലയത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. എന്നാല്‍, യാദവിനന്റെ വീട്ടുകാര്‍ മകനെ മറ്റൊരു പെണ്‍കുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചു. മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യാദവ് വിവാഹത്തിന് സമ്മതിച്ചു. തുടര്‍ന്ന് ഇന്നലെ രാത്രി വൈകി വിവാഹം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍, യാദവിന്റെ വിവാഹ വാര്‍ത്ത അറിഞ്ഞെത്തിയ കാമുകിയായ യുവതി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യാദവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹത്തിന് എത്തിയ അതിഥികള്‍ നോക്കി നില്‍ക്കെ ആയിരുന്നു ഇത്. തന്നെ വിവാഹം ചെയ്യാമെന്ന് യാദവ് ഉറപ്പ് നല്‍കിയതാണെന്നും എന്നിട്ട് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നത് അനുവദിക്കില്ലെന്നും യുവതി പറഞ്ഞു. തനിക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കൊപ്പം യുവാവിനെ ബലമായി പിടിച്ച് പുറത്ത് നിറുത്തിയിട്ടിരുന്ന എസ്.യു.വിയില്‍ കയറ്റിപ്പോവുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ യാദവിനും കുടുംബത്തിനുമെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തനിക്കുണ്ടായ ഈ അവസ്ഥ ലോകത്ത് മറ്റൊരു സ്ത്രീക്കും ഉണ്ടാകാതിരിക്കട്ടെയെന്ന് പ്രതിശ്രുത വധു ഭാരതി യാദവ് പറഞ്ഞു.

Top