നടി രഞ്ജിനിയുടെ ഹർജി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി;ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് രണ്ടരയ്ക്ക് പുറത്തുവിടും.

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിടും. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കാണ് റിപ്പോര്‍ട്ട് കൈമാറുക. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചവരോട് ഇന്ന് ഉച്ചയ്ക്ക് ഹാജരാകാന്‍ സാംസ്‌കാരിക വകുപ്പ് നിര്‍ദ്ദേശം നല്‍കി. നടി രഞ്ജിനിയുടെ ഹർജി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് സാംസ്കാരിക വകുപ്പ് റിപ്പോ‍ർട്ട് പുറത്തുവിടുമെന്ന് അറിയിപ്പ് കൈമാറിയത്.

ഇന്ന് റിപ്പോര്‍ട്ടിന്റെ 233 പേജുകള്‍ പുറത്തുവരും. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ കൈമാറില്ല. ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കും. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിക്കില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി. 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകള്‍ വെളിപ്പെടുത്തില്ല. അനുബന്ധവും പുറത്തുവിടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ നടി രഞ്ജിനിയുടെ ഹര്‍ജി ഇന്ന് തന്നെ സിംഗിള്‍ ബെഞ്ച് പരിഗണിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് മൂന്ന് മണിക്കക്കം നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ കേസ് പരിഗണിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് ഡിവിഷന്‍ ബെഞ്ച് അറിയിച്ചത്. പിന്നാലെ രഞ്ജിനിയുടെ അഭിഭാഷകര്‍ ഇതിനായി നടപടി തുടങ്ങി.

Top