ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതം: യുവാവ് മരിച്ചു

സ്വന്തം ലേഖകൻ
തായ് വാൻ: കാമുകിയുടെ വീടിനുള്ളിൽ മറ്റാരുമറിയാതെ കടന്നു കയറി പുലർച്ചെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവ് ഹൃദയാഘാതം വന്നു മരിച്ചു. അമിതമായ സമ്മർദനവും ആകാംഷയുമാണ് ഹൃദയാഘാതത്തിനു കാരണമെന്നു ഡോക്ടർമാർ പറഞ്ഞു. തായ്‌വാനിൽ നിന്നും അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർ്ട്ട് ചെയ്യുന്നത്.
22കാരനായ യുവാവ് ലൈംഗികബന്ധത്തിനിടെ മരണമടഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഹൗംഗ് എന്നാണ് മരണമടഞ്ഞ യുവാവിന്റെ പേര്. ഫു എന്ന പെൺകുട്ടിക്കൊപ്പമാണ് ഇയാൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. പുലർച്ചെ അഞ്ച് മണിക്ക് ശേഷമാണ് ലൈംഗികബന്ധം നടന്നതെന്ന് പെൺകുട്ടി വെളിപ്പെടുത്തി. ഇതിനിടെ ഹൃദയാഘാതമുണ്ടായി മരണമടയുകയായിരുന്നു. മരണത്തിൽ പെൺകുട്ടിയുടെ വാദം വിശ്വസനീയമാണെന്ന നിലപാടിലാണ് പോലീസ്. എന്നാൽ മരണം സംശയാസ്പദമാണെന്നും അന്വേഷണം നടത്തണമെന്നും യുവാവിന്റെ മാതാപിതാക്കൾ ആവശ്യശപ്പട്ടു.
Top