
അകാലനര ഇന്ന് മിക്ക ചെറുപ്പക്കാരിലും കാണുന്ന പ്രശ്നമാണ്. പ്രായമാകുമ്പോഴുള്ള നര സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. മുടിക്ക് നിറം നൽകുന്ന മെലാനിന്‌റെ ഉൽപാദനം കുറയുന്നതാണ് നര വീഴുന്നതിനുള്ള പ്രധാനകാരണം. സൂര്യപ്രകാശം അമിതമായി ഏൽക്കുക, വിറ്റാമിനുകളുടെ അഭാവം, പുകവലി, സമ്മർദം എന്നിവയെല്ലാം അകാലനര ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങളാണ്. അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടിക്കെെകൾ..
1 . ഒരു പിടി കറിവേപ്പില എടുക്കുക. ശേഷം ഒരു കപ്പ് വെളിച്ചെണ്ണയിൽ 10 മിനുട്ട് നേരം തിളപ്പിക്കുക. എണ്ണ നന്നായി തണത്തതിന് ശേഷം തലയിൽ പുരട്ടി മസാജ് ചെയ്യുക. ഇത് അകാലനര തടയുന്നത് മാത്രമല്ല മുടിവളർച്ചയ്ക്കും സഹായിക്കും.
2 . രണ്ട് ടേബിൾസ്പൂൺ മൈലാഞ്ചി പൊടിയിൽ ഒരു മുട്ട പൊട്ടിച്ചു ഒഴിക്കുക. ശേഷം നന്നായി യോജിപ്പിച്ച് തലയിൽ പുരട്ടുക. മുടിക്ക് പോഷണം നൽകിക്കൊണ്ട് അകാല നര തടയാൻ ഇത് സഹായം ചെയ്യും.
3 . ഉലുവ പേസ്റ്റിലേക്ക് അൽപം തൈര് മുടിയിൽ പുരട്ടുക. നന്നായി മസാജ് ചെയ്യുക. 20 മിനുട്ട് കഴിഞ്ഞ് ഈ ഹെയർ പാക്ക് കഴുകി കളയുക. അകാലനര തടയുക മാത്രമല്ല മുടി പൊട്ടുന്നത് തടയാനും ഈ പാക്ക് സഹായിക്കും.
4 . അകാലനര തടയുന്നതിനുള്ള പ്രതിവിധികളിൽ ഒന്നായ സവാള നാരങ്ങ നീര് ഹെയർ പാക്ക്. സവാള അരച്ചെടുത്ത് ഇതിലേക്ക് നാരങ്ങാനീരും കലർത്തി ഇത് തലയോട്ടിയിലും മുടിയിലും പുരട്ടുക. ഇത് 30 മിനിറ്റ് ഇട്ട ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.