വിമാനം ടേയ്ക്ക് ഓഫിനായി റണ്‍വേയിലൂടെ പോകവേ ലാന്‍ഡ് ചെയ്ത മറ്റൊരു വിമാനം മുമ്പിലൂടെ ക്രോസ് ചെയ്യുന്നു; വിമാനം ജബ്‌ചെയിച്ച് ദുരന്തം ഒഴിവാക്കിയ അവിശ്വസനീയ കാഴ്ച്ച

വിമാനം ടേയ്ക്ക് ഓഫിനായി റണ്‍വേയിലൂടെ പോകവേ ലാന്‍ഡ് ചെയ്ത മറ്റൊരു വിമാനം മുമ്പിലൂടെ ക്രോസ് ചെയ്യുന്നു. കൂട്ടിയിടി ഉറപ്പായ ആ നിര്‍ണായക നിമിഷത്തില്‍ പൈലറ്റ് തന്റെ വിമാനം ജമ്പ് ചെയ്യിപ്പിച്ച് അഞ്ഞുറിനടുത്ത് യാത്രക്കാരുടെ ജീവനുകളെ രക്ഷിച്ചു..അവിശ്വസനീയമായ സംഭവം ചൈനയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിസാഹസീകമായി അഞ്ഞുറിലധികം യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച പൈലറ്റിന് മൂന്ന് മില്യണ്‍ യുവാന്‍ അഥവാ 360,000 പൗണ്ട് സമ്മാനമായി നല്‍കിയിരിക്കുകയാണ്.

ഹീ ചാവോ എന്ന് പേരുള്ള ഇദ്ദേഹം പറത്തിയിരുന്ന ഇദ്ദേഹം പറത്തിയിരുന്ന എയര്‍ബസ് എ 320 ഷാന്‍ഗായ് എയര്‍പോര്‍ട്ടില്‍ നിന്നും കഴിഞ്ഞ മാസം പറന്നുയരാന്‍ തുടങ്ങവെയാണ് ഈ അപകടത്തെ മുഖാമുഖം കണ്ടത്.എയര്‍ബസ് എ 330 ആയിരുന്നു ഇതുമായി കൂട്ടിയിടിക്കാന്‍ റണ്‍വേയിലൂടെ വന്നിരുന്നത്. ഇരു വിമാനങ്ങളും വെറും 19 മീറ്റര്‍ അകലത്തെത്തിയപ്പോഴാണ് ഹി ചാവോ തന്റെ വിമാനത്തെ ആക്‌സിലറേറ്റ് ചെയ്ത് മറ്റേ വിമാനത്തിന് മുകളിലൂടെ ചാടിക്കുന്ന രീതിയില്‍ പറത്തി കൂട്ടിയിടി ഒഴിവാക്കിയിരിക്കുന്നത്. ഷാന്‍ഗായ് ഹോംഗ്കിയാവോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ റണ്‍വേ 36 എല്ലില്‍ ഒക്ടോബര്‍ 11ന് ഉച്ചയ്ക്ക് 12.04നാണ് നാടകീയമായ സംഭവം അരങ്ങേറിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹി ചാവോ പറത്തിയിരുന്ന വിമാനമായ എംയു-5643 എയര്‍ ബസ് എ 320-200 ടേയ്ക്ക് ഓഫ് ചെയ്യാന്‍ പോകവേ എംയു 5106 എയര്‍ബസ് 330-300 മായി റണ്‍വേയില്‍ വച്ച് മുഖാമുഖം കാണുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഇതിനെ തുടര്‍ന്ന് ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായി ദി സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈന(സിഎഎസി) സംഭവത്തിന്റെ വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. റണ്‍വേയിയിലൂടെ വേഗത്തില്‍ വരുന്ന എ 320 , എ 330നെ മുഖാമുഖം കാണുന്നത് വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്. ആ സമയത്ത് എ 320 മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതയിലായിരുന്നു പാഞ്ഞ് വന്നിരുന്നത്.തുടര്‍ന്ന് തലനാരിഴ വ്യത്യാസത്തിനാണ് ഹീ ചാവോ തന്റെ വിമാനം ജമ്പ് ചെയ്യിച്ച് പറത്തി കൂട്ടിയിടി നാടകീയമായി ഒഴിവാക്കിയിരിക്കുന്നത്.

chaina-rr

ഈ സംഭവം ചൈനീസ് മീഡിയക്കിടയിലും ജനങ്ങള്‍ക്കിടയിലും വന്‍ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്. 1977ല്‍ നടന്ന ടെനെറൈഫ് എയര്‍പോര്‍ട്ട് ദുരന്തത്തിന് സമാനമായ അപകടം ഇവിടെയും സംഭവിക്കുമായിരുന്നുവെന്നാണ് പലരും ഓര്‍ക്കുന്നത്. അന്ന് അവിടുത്തെ റണ്‍വേയില്‍ രണ്ട് ബോയിങ് 747 വിമാനങ്ങള്‍ കൂട്ടിയിടിച്ച് 583 പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്.ഇന്നലെ നടന്ന ചടങ്ങില്‍ വച്ച് എയര്‍ബസ് എ 320ലെ ക്രൂ മെമ്പര്‍മാര്‍ക്ക് ആറ് ലക്ഷം യുവാനും സമ്മാനമായി നല്‍കിയിട്ടുണ്ട്. രണ്ട് വിമാനങ്ങളിലും കൂടി 413 യാത്രക്കാരും 26 ക്രൂ മെമ്പര്‍മാരുമുണ്ടായിരുന്നുവെന്നാണ് പീപ്പിള്‍സ് ഡെയിലി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. രണ്ട് വിമാനങ്ങളും ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റേതാണ്. ഇതില്‍ എ 330 ബീജിംഗില്‍ നിന്നും ഷാന്‍ഗായിലേക്ക് എത്തിയതായിരുന്നു. ഇതില്‍266 യാത്രക്കാരായിരുന്നു. എന്നാല്‍ എ 320 ഷാന്‍ഗായില്‍ നിന്നും ടിയാന്‍ജിനിലേക്ക് പോവാനൊരുങ്ങുകയായിരുന്നു. ഇതില്‍ 147 പേരായിരുന്നു ഉണ്ടായിരുന്നത്.

https://youtu.be/Fx07s3r2oiU

Top