ബെയ്റൂട്ട്∙ ഇസ്രയേലും ലബനനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ മഹത്തായ വിജയം എന്ന് വിശേഷിപ്പിച്ച് ഹിസ്ബുല്ല തലവൻ നയിം ഖാസിം. 2006 ജൂലൈയിലെ വിജയത്തെ മറികടക്കുന്ന ഒരു വലിയ വിജയമാണിതെന്നും നയിം ഖാസിം വ്യക്തമാക്കി. ഹിസ്ബുല്ലയെ നശിപ്പിക്കുന്നതില്‍ നിന്ന് ശത്രുവിനെ തടഞ്ഞതുകൊണ്ടാണ് ഞങ്ങള്‍ വിജയിച്ചത്. ഹിസ്ബുല്ലയെ ദുര്‍ബലപ്പെടുത്തുമെന്ന് വാതുവയ്പ്പ് നടത്തിയവരോട് ഞങ്ങള്‍ക്ക് സഹതാപമുണ്ട്, കാരണം അവര്‍ പരാജയപ്പെട്ടുവെന്നും നയിം ഖാസിം വ്യക്തമാക്കി.
ലബനൻ അതിർത്തിയിലെ 6 സ്ഥലങ്ങളിൽ ജനങ്ങൾക്കുനേരെ ഇസ്രയേൽ സൈന്യം കഴിഞ്ഞദിവസം വെടിയുതിർത്തിരുന്നു. വീടുകളിലേക്കു മടങ്ങിയെത്തുന്ന ഗ്രാമീണർക്കൊപ്പം വാഹനങ്ങളിൽ ഹിസ്ബുല്ല സംഘവും എത്തിയെന്ന് ആരോപിച്ചായിരുന്നു വെടിയുതിർത്തത്. കർഫ്യൂ പുനഃസ്ഥാപിച്ച ഇസ്രയേൽ സൈന്യം, ജനങ്ങളോടു വീടുകളിലേക്ക് ഉടൻ തിരിച്ചെത്തരുതെന്നു മുന്നറിയിപ്പു നൽകി. മർകബ, വസാനി, കഫർചൗബ, ഖിയം, ടയ്ബി, മർജയൂൻ എന്നീ പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്. ഈ സ്ഥലങ്ങൾ ഇസ്രയേൽ.
അതേസമയം കരാറിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് റെസിസ്റ്റന്‍സും ലെബനന്‍ സൈന്യവും തമ്മില്‍ ഉന്നതതല ഏകോപനം ഉണ്ടാകുമെന്ന് നയിം വ്യക്തമാക്കി. ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 30 കിലോ മീറ്റര്‍ വടക്ക് ഒഴുകുന്ന ലിറ്റനി നദിയുടെ കരയില്‍ നിന്ന് ഹിസ്ബുല്ല പിന്മാറണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് കരാറിലുള്ളത്. ഇസ്രയേല്‍ സൈന്യവും ലെബനന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്മാറുമെന്ന് വ്യക്തമാക്കുകയായിരുന്നു.