കള്ളനെപിടിക്കാൻ ഭർത്താവ് വച്ച ക്യാമറയിൽ കുടുങ്ങിയത് ഭാര്യ: ഭാര്യയുടെയും പതിനാറുകാരനായ കാമുകന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

സ്വന്തം ലേഖകൻ

മുണ്ടക്കയം: റബർതോട്ടത്തിലെ പുകപ്പുരയിൽ നിന്നു സ്ഥിരമായി റബർ ഷീറ്റ് മോഷ്ടിക്കുന്ന കള്ളനെ പിടികൂടാൻ സ്ഥലം ഉടമ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ കുടുങ്ങിയത് ഭാര്യയും പതിനാറുകാരനായ കാമുകനും. ഇരുവരുടെയും അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പതിനാറുകാരന്റെ മാതാവ് മകന്റെ കാമുകിയെ വീട്ടിലെത്തി മർദിച്ചു. കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശത്തായിരുന്നു സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

camara1
ഒന്നര ഏക്കർ റബർ തോട്ടത്തിന്റെ ഉടമസ്ഥൻ തന്റെ റബർതോട്ടത്തിനോടു ചേർന്നുള്ള പകപ്പുരയിൽ നിന്നു സ്ഥിരമായി റബർഷീറ്റ് മോഷണം പോയിരുന്നു. കഴിഞ്ഞ മാസം ഇവിടെ ഉണക്കാനിട്ടിരുന്ന റബർഷീറ്റുകൾ മുഴുവനും മോഷണം പോകുയായിരുന്നു. ഇതേ തുടർന്നാണ് ഇവിടെ രണ്ടു സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ സ്ഥലം ഉടമ തീരുമാനിച്ചത്. പുകപ്പുരയുടെ പുറത്തും, മുറിയ്ക്കുള്ളിലുമായി രണ്ടു ക്യാമറകളാണ് ഇദ്ദേഹം സ്ഥാപിച്ചത്. വെള്ളിയാഴ്ച രാത്രിയിൽ ഇദ്ദേഹം ക്യാമറയിൽ പരിശോധന നടത്തിയപ്പോഴാണ് ഭാര്യയുടെയും കാമുകന്റെയും സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തിയത്.
ഇദ്ദേഹത്തിന്റെ അയൽവാസിയായ പതിനാറുകാരന്റെ ദൃശ്യങ്ങളാണ് ക്യാമറയിൽ നിന്നു കണ്ടെത്തിയത്. തുടർന്നു ഇദ്ദേഹവും ഭാര്യയുമായി വാക്കേറ്റവും തർക്കവുമുണ്ടാകുകയും ചെയ്തു. ഇതിനിടെ സിസിടിവി ക്യാമറയുടെ ഹാർഡ് വെയർ കാണാതായതോടെയാണ് വീണ്ടും വിവാദമയാത്. ഇതിനിടെ ഇരുവരുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. തുടർന്നു പതിനാറുകാരന്റെ മാതാവ് മകന്റെ കാമുകിയായ നാൽപ്പതുകാരിയെ വീട്ടിലെത്തി മർദിക്കുകയായിരുന്നു. എന്നാൽ, പഞ്ചായത്ത് അംഗങ്ങളുടെ സാന്നിധ്യത്തിൽ പ്രശ്‌നം കൂടുതൽ വഷളാകാതെ പറഞ്ഞു തീർക്കുകയായിരുന്നു. ഇതിനിടെ സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ആരാണെന്നു കണ്ടെത്താൻ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/
www.dailyindianherald.com

Top