
സ്വന്തം ലേഖകൻ
കോട്ടയം: പെൺകുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. അതിരമ്പുഴ കിഴേടത്ത് പ്രിൻസ് പീറ്ററി(20)നെയാണ് ഏറ്റുമാനൂർ എസ്‌ഐ അനൂപ് ജോസ് അറസ്റ്റ് ചെയ്ത്. പെൺകുട്ടിയും അമ്മയും പരാതി നൽകി മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയും പ്രതിയും പ്ലസ്ടുവിനു ഒന്നിച്ചാണ പഠിച്ചിരുന്നത്. സ്‌കൂളിൽ പഠിച്ചിരുന്നപ്പോൾ പ്രണയത്തിലായിരുന്നു പ്രതി പെൺകുട്ടിയെ രഹസ്യ കേന്ദ്രത്തിലെത്തിച്ചു പീഡിപ്പി്ക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ സുഹൃത്തുക്കളെ പ്രതി കാണിക്കുകയും, നാട്ടിൽ ദൃശ്യങ്ങൾ പ്രചരിക്കുകയും ചെയ്തതോടെയാണ് പെൺകുട്ടിയും മാതാവും പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇന്നലെ ഉച്ചയോടെ ഇരുവരും ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രനു പരാതി നൽകി.
തുടർന്നു ഈസ്റ്റ് സിഐ നിർമൽ ബോസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രതിയ്ക്കായി അന്വേഷണം ആരംഭിക്കുച്ചു. മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ അതിരമ്പുഴയിൽ നിന്നും പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.