കൊച്ചി: വന്‍ശബ്ദത്തോടെ രാത്രികാലങ്ങളിലെ വെടിക്കെട്ടിന് ഹൈക്കോടതി നിയന്ത്രണം.പകല്‍ നിയമവിധേയമായി വെടിക്കെട്ട് നടത്താം. 140 ഡെസിബലില്‍ താഴെയുള്ള വെടിക്കെട്ടിനേ അനുമതി നല്‍കാവു. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഈ തീരുമാനം. പകല്‍ സമയങ്ങളില്‍ 140 ഡെസിബെല്‍ വരെ ശബ്ദമുള്ള വെടിക്കേട്ടേ നടത്താവൂ. വൈകുനേരം ആറുമണി മുകല്‍ പിറ്റെ ദിവസം ആറുവരെ ഉഗ്ര ശബ്ദമുള്ള വെടിക്കെട്ട് നടത്താന്‍ പാടില്ല. ആകാശത്ത് വര്‍ണ്ണങ്ങള്‍ വിതറുന്ന തരത്തിലുള്ള പടക്കങ്ങള്‍ ഉപയോഗിക്കാം.
വെടിക്കെട്ട് ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നിയന്ത്രണം വേണം. ലൈസന്‍സ് നല്‍കുന്നതില്‍ ബാഹ്യഇടപെടല്‍ അനുവദിക്കരുത്. അനുമതി നല്‍കിയതില്‍ ബാഹ്യ ഇടപെടല്‍ സംശയിക്കുന്നു. സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം കൊണ്ട് എന്താണ് കാര്യമെന്നും ഹൈക്കോടതി ചോദിച്ചു.
ഈ ഹര്‍ജി പരിഗണിക്കുന്നതിനായി വിഷുദിവസം കോടതി സിറ്റിങ് നടത്തും. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ 10 ദിവസം ആവശ്യപ്പെട്ടു. വെടിക്കെട്ട് ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നമാണ്. ജീവിക്കാനുള്ള അവകാശം പരമാധികാരമാണ്.