കൊച്ചി: കൊച്ചി: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിനായി കോയമ്പത്തൂരിലേക്ക് കൊണ്ടു പോയ സോളാര്‍ കമ്മീഷന്റെ നടപടി ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. ജസ്റ്റിസ് കെമാല്‍പാഷ അംഗമായ സിംഗിള്‍ ബഞ്ചാണ് കമ്മീഷന്റെ നടപടിയെ വിമര്‍ശിച്ചത്. കൊലക്കേസ് പ്രതിയെ ഇങ്ങനെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിന് മുമ്പ് സെഷന്‍സ് കോടതിയുടെ അനുമതി വാങ്ങേണ്ടതാണ്. എന്നാല്‍ അത് ഉണ്ടായില്ല. നിയമപരമായ അനുമതി വാങ്ങാതെ ഇങ്ങനെ സി.ഡി കണ്ടെത്താനെന്ന പേരില്‍ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത് ന്യായീകരിക്കാന്‍ കഴിയില്ല. കൊലക്കേസ് പ്രതിയെ കൊണ്ടുപോകുമ്പോഴുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ല. ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കൊലക്കേസ് പ്രതിയെ ഇത്തരത്തില്‍ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ അവഗണിച്ചുവെന്നും കോടതി കുറ്റപ്പെടുത്തി. സോളാര്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സോളാര്‍ കമ്മീഷനെതിരോ കോടതിയുടെ രൂക്ഷവിമര്‍ശനം.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള മന്ത്രിമാര്‍ക്കെതിരെ ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്കുള്ള തെളിവ് തേടിയാണ് പൊലീസ് സംഘം കോയമ്പത്തൂരിലേക്ക് പോയത്. തെളിവുകളടങ്ങിയ സിഡി തന്റെ കൈവശമുണ്ടെന്നും കോയമ്പത്തുരിലെ ബന്ധുവിന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണെന്നുമായിരുന്നു ബിജു പറഞ്ഞത്.
തുടര്‍ന്ന് ബിജുവിനെയും കൂട്ടി ആറംഗ പൊലീസ് സംഘം കോയമ്പത്തൂരിലെ ബിജുവിന്റെ മാതൃസഹോദരിയുടെ മകള്‍ ശെല്‍വിയുടെയും ഭര്‍ത്താവ് ചന്ദ്രന്റെയും ശെല്‍വപുരം നോര്‍ത്ത് ഷണ്‍മുഖരാജപുരം കോളനിയിലെ വീട്ടിലെത്തി. വീട്ടില്‍നിന്നും സോളര്‍ കമ്മിഷന്‍ സംഘത്തിനു കിട്ടിയത് ഉപയോഗിച്ചിട്ടില്ലാത്ത നാല്‍പതോളം സിം കാര്‍ഡുകളും ബിജുവിന്റെ എസ്എസ്എല്‍സി ബുക്കും മാത്രമായിരുന്നു.ഇതിനു പിന്നാലെയാണ് സിഡി കണ്ടെത്താന്‍ കൊലക്കേസ് പ്രതി ബിജു രാധാകൃഷ്ണനെ സോളര്‍ കമ്മിഷന്‍ കോയമ്പത്തൂരിലേക്കു വിട്ടതു കേരള പൊലീസിനെ അറിയിക്കാതെയും മതിയായ സുരക്ഷ ഉറപ്പാക്കാതെയുമാണെന്ന് വിമര്‍ശനമുയര്‍ന്നത്.