വീണ വിജയനെതിരായ എസ്എഫ്‌ഐഒ അന്വേഷണം നിയമപരം. അന്വേഷണം തടയാന്‍ ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കില്ല;കര്‍ണാടക ഹൈക്കോടതിയുടെ വിധിയിലെ സുപ്രധാന വിവരങ്ങള്‍ പുറത്ത്

ബെംഗളൂരു: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളികൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിയുടെ പകര്‍പ്പ് പുറത്ത്. എസ്എഫ്‌ഐഒ അന്വേഷണം നിയമപരമെന്ന് ഹൈക്കോടതി വിധി പ്രസ്താവത്തില്‍ പറയുന്നു. അന്വേഷണം തടയാന്‍ വീണ ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും അന്വേഷണം റദ്ദാക്കാനോ തടയാനോ ആവില്ലെന്നും വിധിയില്‍ വിശദീകരിക്കുന്നു.

നേരത്തെ ഹര്‍ജി തള്ളുകയാണെന്ന ഒരു വരി വിധി പ്രസ്താവന മാത്രമായിരുന്നു ഹൈക്കോടതി നടത്തിയിരുന്നത്. ഇതിനുപിന്നാലെയാണ് 46 പേജുള്ള വിശദമായ വിധിപ്പകര്‍പ്പ് ഇപ്പോള്‍ പുറത്തുവന്നത്. വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരായ അന്വേഷണം തീർത്തും നിയമപരമാണെന്നാണ് കര്‍ണാടക ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ വിധിയില്‍ പറയുന്നത്.നിയമം പാലിച്ച് തന്നെയാണ് അന്വേഷണം നടക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിൽ നിയമപരമായി യാതൊരു തടസ്സവും നിലവിൽ ഉന്നയിക്കാൻ കഴിയില്ല. അന്വേഷണം റദ്ദാക്കുകയോ തടയുകയോ ചെയ്യാൻ കഴിയില്ല. അന്വേഷണം തടയണം എന്ന് കാട്ടി എക്സാലോജിക്ക് ഉന്നയിച്ച ഒരു വാദങ്ങളും നിലനിൽക്കുന്നതല്ല. അന്വേഷണം ഏത് ഘട്ടത്തിൽ ആണ് എസ്എഫ്ഐഒയ്ക്ക് കൈമാറേണ്ടത് എന്നത് കൃത്യമായി നിയമം അനുശാസിക്കുന്നുണ്ട്. നിലവിൽ എക്സാലോജിക്കിനെതിരെ പ്രഖ്യാപിച്ച അന്വേഷണം നിയമപരം ആയതിനാൽ ഹർജി തള്ളുന്നു എന്നുമാണ് വിധിയിലുള്ളത്. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളികൊണ്ടുള്ള ഹൈക്കോടതി വിധിയിലെ നിരീക്ഷണങ്ങള്‍ വീണ വിജയന് തിരിച്ചടിയായി മാറുകയാണ്.

Top