![](https://dailyindianherald.com/wp-content/uploads/2016/07/Media-Room.png)
കൊച്ചി : ഹൈക്കോടതിയിലെ മീഡിയ റൂം പൂട്ടി തന്നെ കിടക്കുമെന്ന് കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്.ഇപ്പോള്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണ്.സുപ്രീം കോടതിയില്‍ നിന്ന് അത്തരമൊരു നിര്‍ദ്ദേശം ലഭിച്ചിട്ടില്ലന്നും ഹൈക്കോടതി ജസ്റ്റിസ്മാരുടെ സാനിധ്യത്തില്‍ ചേര്‍ന്നെടുത്ത തീരുമാനം നടപ്പാക്കുമെന്നും അഭിഭാഷക അസോസിയേഷന് ഭാരവാഹികള്‍ വ്യക്തമാക്കി.
അതേസമയം കേരളത്തില്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലെ പ്രശ്നം ഒത്തുതീര്‍ക്കാന്‍ ഉചിത നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകൂര്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകത്തിന് ഉറപ്പുനല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.. ഹൈകോടതിയിലെ മീഡിയാ റൂം പൂട്ടിയതും ഹൈകോടതിയിലും തിരുവനന്തപുരം കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമങ്ങളും സംബന്ധിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സമര്‍പ്പിച്ച നിവേദനത്തെ തുടര്‍ന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍െറ ഇടപെടല്‍ ഉണ്ടായതെന്നാണ് വാര്‍ത്ത. വെള്ളിയാഴ്ച ഉച്ചക്കാണ് പത്രപ്രവര്‍ത്തക യൂനിയന്‍ ഭാരവാഹികള്‍ ചീഫ് ജസ്റ്റിസിനെ അദ്ദേഹത്തിന്‍െറ ചേംബറില്‍ കണ്ട് അഭിഭാഷകരുടെ ആക്രമണം ശ്രദ്ധയില്‍പെടുത്തിയത്.
കോടതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് ഒരു മാനദണ്ഡം കൊണ്ടുവരണമെന്നും അഭിഭാഷക അസോസിയേഷന് ആവശ്യപ്പെട്ടു.ഗവ.പ്ലീഡര്‍ ധനേഷ് മാത്യൂ മാഞ്ഞൂരാനെ പൊലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാര്‍ത്തകളെ ചൊല്ലി ഹൈക്കോടതി അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ ഉടക്ക് സംഘര്‍ഷത്തില്‍ എത്തിയതിനെ തുടര്‍ന്നാണ് കോടതിയിലെ മീഡിയ റൂം പൂട്ടിയത്. എറണാകുളത്ത് നിന്ന് തുടങ്ങിയ സംഘര്‍ഷം തലസ്ഥാനത്തും കഴിഞ്ഞ ദിവസം വലിയ സംഘര്‍ഷമാണ് സൃഷ്ടിച്ചത്.
വഞ്ചിയൂര്‍ കോടതിയിലെ മീഡിയ റൂം ഒരുവിഭാഗം അഭിഭാഷകര്‍ പൂട്ടിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. മീഡിയ റൂമിന് മുന്നില്‍ പ്രകോപനപരമായ പോസ്റ്ററുകളും പതിച്ചിരുന്നു. നാലാം ലിംഗക്കാരെ കോടതിവളപ്പില്‍ പ്രവേശിപ്പിക്കില്ല എന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങള്‍.കോടതി വളപ്പിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും വക്കില്‍ ഗുമസ്തനും പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ഹൈക്കോടതിയിലേയും വഞ്ചിയൂര്‍ കോടതിയിലേയും അഭിഭാഷകര്‍ ഇന്നും കോടതിയില്‍ ഹാജരായില്ല.
മാധ്യമ പ്രവര്‍ത്തകരാവട്ടെ കേരള പത്രപ്രവര്‍ത്തക യൂണിയന് ഡല്‍ഹി ഘടകത്തിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച സുപ്രീംകോടതി ജസ്റ്റിസ് സിറിയക് തോമസിനെ കണ്ട് നേരിട്ട് പരാതി ബോധിപ്പിക്കുകയുണ്ടായി.തുടര്‍ന്ന് ജസ്റ്റിസ് കുര്യന് ജോസഫിന്റെ നിര്‍ദേശാനുസരണം തലസ്ഥാനത്തെത്തിയ ഹൈക്കോടതി ജഡ്ജിമാരായ സി.എന്‍. രവീന്ദ്രനും പി.ആര്. രാമചന്ദ്ര മേനോനും വഞ്ചിയൂര്‍ കോടതി സമുച്ചയത്തിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ , അഭിഭാഷക പ്രതിനിധികള്‍, പത്ര പ്രവര്‍ത്തകര്‍ യൂണിയന് ഭാരവാഹികള്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയില്‍ അനുരഞ്ജനത്തിനുള്ള വഴി തുറന്നിരുന്നു.
അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും സഹവര്‍ത്തിത്വം പുലര്‍ത്തേണ്ടവരാണെന്ന് അഭിപ്രായപ്പെട്ട ജഡ്ജിമാര്‍ ഇരുവിഭാഗവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ മീഡിയാ റിലേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ വെച്ച നിര്‍ദേശം തത്ത്വത്തില്‍ അംഗീകരിക്കപ്പെട്ടു.ജില്ലാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ബാര്‍ അസോസിയേഷന്, അഡ്വക്കേറ്റ് ക്ലാര്‍ക്ക് അസോസിയേഷന്, പത്രപ്രവര്ത്തകയൂണിയന്, പ്രസ്ക്ലബ് പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട മീഡിയാ റിലേഷന്‍ കമ്മറ്റി രൂപീകരിക്കണമെന്നാണ് ജഡ്ജിമാര്‍ നല്കിയ നിര്‍ദേശം. മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ എല്ലാമാസവും മീഡിയാ റിലേഷന്‍ കമ്മിറ്റി കൂടണമെന്നും അഭിപ്രായവും ഉയര്‍ന്നു.
തലസ്ഥാനത്തെ സംഘര്‍ഷത്തിന് അയവ് വന്ന ഈ ഘട്ടത്തിലാണ് നിലപാട് കടുപ്പിച്ച് ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന് ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്. ഇത് വീണ്ടും സ്ഥിതി വഷളാക്കുമെന്നാണ് സൂചന. ഹൈക്കോടതി ജഡ്ജിമാരുടെ സാനിധ്യത്തില്‍ ചേര്‍ന്ന് യോഗത്തില്‍ എടുത്ത തീരുമാനം ഒരു കാരണവശാലും മാറ്റില്ലെന്ന നിലപാടിലാണ് അസോസിയേഷന് ഭാരവാഹികള്‍.
പ്രശ്നം പരിഹരിക്കാന്‍ ആവശ്യമായ എല്ലാ ഇടപെടലുകളും ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതായി യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു. വിഷയത്തില്‍ കേരള ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസുമായി സംസാരിക്കും. ഇരുവിഭാഗത്തോടും സംഭാഷണം നടത്തി രമ്യമായ പ്രശ്ന പരിഹാരത്തിന് മേല്‍നോട്ടം വഹിക്കാന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫിനെ ചുമതലപ്പെടുത്തും. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുമെന്നും ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കിയതായി യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
പത്രപ്രവര്‍ത്തക യൂനിയന്‍ നേതാക്കള്‍ കഴിഞ്ഞദിവസം ജസ്റ്റിസ് കുര്യന് ജോസഫിനെ കണ്ടിരുന്നു. ഹൈകോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ്, അഡ്വക്കറ്റ് ജനറല്‍, അഭിഭാഷക അസോസിയേഷന് നേതാക്കള്‍ തുടങ്ങിയവരുമായി സംസാരിച്ച് പ്രശ്നപരിഹാരത്തിന് ശ്രമവും തുടങ്ങിയിരുന്നു. ഇതിനത്തെുടര്‍ന്നാണ് ഹൈകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് പി.എന്‍. രവീന്ദ്രനും ജസ്റ്റിസ് പി.ആര്. രാമചന്ദ്ര മേനോനും വെള്ളിയാഴ്ച തിരുവനന്തപുരം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് അശോക് ഭൂഷണ് എന്നിവര്‍ക്കും പത്രപ്രവര്‍ത്തക യൂനിയന്‍ പരാതി നല്‍കിയിരുന്നു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം പ്രസിഡന്റ് പ്രശാന്ത് രഘുവംശം, ജോ. സെക്രട്ടറി സുരേഷ് ഇരുമ്പനം, ട്രഷറര്‍ പി.കെ. മണികണ്ഠന്, നിര്‍വാഹകസമിതി അംഗങ്ങളായ ജോര്‍ജ് കള്ളിവയലില്‍, എം. ഉണ്ണികൃഷ്ണന് എന്നിവരടങ്ങുന്ന സംഘമാണ് ചീഫ് ജസ്റ്റിസിനെ കണ്ടത്. മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് ഹൈകോടതി ജഡ്ജിമാര്‍