പിതൃത്വം ഉറപ്പിക്കാന്‍ നടി ലിസിയുടെ ഡിഎന്‍എ പരിശോധനക്കുള്ള നടപടി തുടങ്ങി;കേസ് പരിഗണിക്കുന്നത് ഹൈക്കോടതി,എഡി വര്‍ക്കിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ ജീവനാംശം നല്‍കേണ്ടി വരും.

കൊച്ചി: നടി ലിസിയുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നിര്‍ദ്ദേശിക്കണമെന്ന ഹര്‍ജിയില്‍ മൂവാറ്റുപുഴ ആര്‍ഡിഒ കോടതിയില്‍ നിന്നുള്ള ഫയലുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോടു ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ആലുവയില്‍ താമസിക്കുന്ന എന്‍.ഡി. വര്‍ക്കി (73) സമര്‍പ്പിച്ച ഹര്‍ജിയാണു ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് പരിഗണിക്കുന്നത്. ഈ വിഷയത്തില്‍ തര്‍ക്കങ്ങളും കേസുകളും മൂവാറ്റുപുഴ ആര്‍ഡിഒ കോടതിയിലും ഹൈക്കോടതിയിലും പരിഗണനയ്ക്കു വന്നിരുന്നു. നിലവില്‍ എറണാകുളം ജില്ലാ കലക്ടര്‍ക്കു നല്‍കിയിട്ടുള്ള അപ്പീല്‍ തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

കോടതി പറഞ്ഞിട്ടും പിതാവിന് ജീവനാംശം നല്‍കാന്‍ ലിസി തയ്യാറായിരുന്നില്ല. തുടര്‍ന്ന് അച്ഛനെ തള്ളിപ്പറഞ്ഞ ലിസി ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകണമെന്ന് കാണിച്ച് ഹൈക്കോടതി നോട്ടീസ് നല്‍കുകയായിരുന്നു. പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് ലിസിയുടെ അച്ഛന്‍ മുവാറ്റുപുഴ സ്വദേശി വര്‍ക്കി ഹര്‍ജി നല്‍കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് തുടര്‍ നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ ലിസിയില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് വര്‍ക്കി ആര്‍ഡിഒ കോടതിയെ സമീപിച്ചിരുന്നു. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ കോടതി ജീവനാംശം നല്‍കാന്‍ ലിസിക്ക് നര്‍ദേശവും നല്‍കിയിരുന്നു. ഇതിനെതിരെ ലിസി ഹൈക്കോടതയെ സമീപിച്ചു. ഈ സാഹചര്യത്തിലാണ് ഡിഎന്‍എ പരിശോധന എന്ന ആവശ്യവുമായി വര്‍ക്കി വീണ്ടും ഹൈക്കോടതിയിലെത്തിയത്. ആര്‍.ഡി.ഒ ഉത്തരവിട്ടിട്ടും ലിസി തനിക്ക് ചെലവിന് നല്‍കുന്നില്ലെന്ന് കാണിച്ച് മാലിപ്പാറ സ്വദേശി എന്‍ഡി വര്‍ക്കിയെന്ന പാപ്പച്ചന്‍ (66) എറണാകുളം ജില്ലാ കളക്ടര്‍ക്ക് വീണ്ടും പരാതി നല്‍കുകയും ചെയ്തു. വര്‍ക്കിയുടെ പരാതിയിന്മേല്‍ ലിസിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ പി.ഐ ഷെയ്ഖ് പരീത് ഉത്തരവിട്ടിരുന്നെങ്കിലും അതൊന്നും നടപ്പിലാകുകയുണ്ടായില്ല.

നേരത്തെ വര്‍ക്കി ജില്ലാകലക്ടര്‍ക്ക് ലിസിക്കെതിരെ പരാതി നല്‍കിയപ്പോള്‍ പിതാവല്ലെന്നും പറഞ്ഞ് പരാതി നല്‍കിയയാളെ അറിയില്ലെന്നാണ് ലിസി പ്രതികരിച്ചത്. എന്നാല്‍ ലിസി തന്റെ മകളാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ തന്റെ കൈവശമുണ്ടെന്നും പറഞ്ഞാണ് വര്‍ക്കി പുതിയ പരാതി നല്‍കിയിരുന്നത്. തന്റെ സ്‌ക്കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ജോര്‍ജ് എന്നാണ് അച്ഛന്റെ പേരായി നല്‍കിയത്. വര്‍ക്കിയെന്നല്ല. ഇയാള്‍ തന്റെ അച്ഛനാണെന്ന് ആദ്യം തെളിയിക്കട്ടെ. താന്‍ ജനിച്ചശേഷം അമ്മയെ ഉപേക്ഷിച്ച് പോയയാളാണ് അച്ഛന്‍. തന്നെ വളര്‍ത്തിയത് അമ്മയാണെന്നും ലിസി പറഞ്ഞിരുന്നു.

വര്‍ക്കിയുടെ മുന്‍പരാതി പ്രകാരം ജില്ലാകളക്ടര്‍ ലിസിയുടെ അഭിഭാഷകനെ വിളിച്ചു വരുത്തിയപ്പോള്‍ ലിസിയുടെ പിതാവല്ല വര്‍ക്കിയെന്ന് അഭിഭാഷകനും അറിയിച്ചിരുന്നു. വര്‍ക്കി പിതാവാണെന്ന് തെളിയിച്ചാല്‍ മാത്രമേ കേസിന് പ്രാബല്യമുണ്ടാവൂ എന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. ഇതിനെ തുടര്‍ന്ന് കൂടുതല്‍ തെളിവെടുപ്പ് ആവശ്യമാണെന്ന് കളക്ടര്‍ അഭിപ്രായപ്പെടുകയായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക് സിനിമാരംഗത്ത് പ്രശസ്തയായ ലിസിയുടെ ജന്മനാട് കൊച്ചിയിലെ പൂക്കാട്ടുപടിയാണ്. എറണാകുളം സെന്റ് തെരാസാസ് കോളേജിലാണ് പഠിച്ചത്. എണ്‍പതുകളുടെ ആരംഭകാലത്താണ് ലിസി സിനിമയിലെത്തിയ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു. പിന്നീട് സംവിധായകന്‍ പ്രിയദര്‍ശനുമായി പ്രണയത്തിലാവുകയും 1990ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹശേഷം ലക്ഷ്മി എന്ന പേര് സ്വീകരിച്ച ലിസി പിന്നീട് ഹിന്ദുമതം സ്വീകരിക്കുകയുമായിരുന്നു. ഈയിടെ പ്രിയദര്‍ശനുമായി വേര്‍പിരിയുകയും ചെയ്തു.

Top